നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോവിഡ് രോഗിയായ തടവുകാരൻ ആശുപത്രിയിൽനിന്ന് മുങ്ങി; കണ്ടെത്താനായില്ലെന്ന് അസം പൊലീസ്

  കോവിഡ് രോഗിയായ തടവുകാരൻ ആശുപത്രിയിൽനിന്ന് മുങ്ങി; കണ്ടെത്താനായില്ലെന്ന് അസം പൊലീസ്

  ബലാത്സംഗക്കേസിൽ പ്രതിയായ തടവുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജയിലിൽനിന്ന് ആശുപത്രിയിലേക്കു മാറ്റിയത്...

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊറോണവൈറസ് ബാധിച്ച ബലാത്സംഗക്കേസിൽ പ്രതിയായ തടവുകാരൻ ആശുപത്രിയിൽനിന്ന് ചാടിപ്പോയി. അസമിലെ കൊക്രാജർ ജില്ലയിലെ ആശുപത്രിയിൽ നിന്നാണ് തടവുകാരൻ രക്ഷപ്പെട്ടത്. ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അസം പോലീസ് അറിയിച്ചു.

   തൊട്ടടുത്തുള്ള ചിരംഗ് ജില്ലയിൽ നിന്നുള്ള തടവുകാരനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊക്രാജറിന്റെ R.N.B. സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പോലീസ് സൂപ്രണ്ട് രാകേഷ് റോഷൻ പറഞ്ഞു.

   സുക്ല മർമു എന്ന തടവുകാരനെ ബലാത്സംഗക്കുറ്റം ചുമത്തി കൊക്രാജർ ജയിലിൽ പാർപ്പിച്ചിരുന്നു. എന്നാൽ കുറച്ചുദിവസം മുമ്പ് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

   ആശുപത്രി വാർഡിന്റെ ജനൽ തകർത്താണ് ഇയാൾ രക്ഷപ്പെട്ടത്. കൊക്രാജറിലെയും ചിരംഗ് ജില്ലയിലെയും പോലീസ് ഇയാൾക്കായി വ്യാപക തെരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ ഇതുവരെയും ഒരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല.
   TRENDING:Covid 19 Lockdown | തമിഴ്നാട്ടിലും ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി; കുറച്ച് ഇളവുകൾ അനുവദിച്ചു[NEWS]രാമക്ഷേത്ര ഭൂമി പൂജയിൽ പങ്കെടുക്കേണ്ട പുരോഹിതന് കോവിഡ്; 16 സുരക്ഷാജീവനക്കാർക്കും രോഗം[NEWS]കോവിഡ് ടെസ്റ്റിനായി യുവതിയുടെ യോനീസ്രവം എടുത്തു; ലാബ് ടെക്നീഷ്യനെതിരെ ബലാത്സംഗ കുറ്റം[NEWS]
   അതേസമയം, സാന്തിനഗർ, രവീന്ദ്ര നഗർ, ഗുർ നഗർ എന്നീ മൂന്ന് മേഖലകളെ കോക്രാജർ ഡെപ്യൂട്ടി കമ്മീഷണർ ഭാസ്‌കർ ഫുകാൻ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.

   കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ ഇതുവരെ 489 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
   Published by:Anuraj GR
   First published: