HOME » NEWS » Crime » COVID POSITIVE PATIENT WAS CAUGHT WHILE BREWING ALCOHOL AT HOME 1 AR TV

കോവിഡ് പോസിറ്റീവായ ആൾ വീട്ടിൽ ചാരായം വാറ്റുന്നതിനിടെ പിടിയിലായി

പ്രതിക്ക് കോവിഡ് ഉള്ളതിനാൽ കസ്റ്റഡിയിൽ എടുക്കാനെത്തിയ ആറു എക്സൈസ് ഉദ്യോഗസ്ഥരും, മൂന്ന് പോലീസുകാരും ക്വാറന്റീൽ പോയി

News18 Malayalam | news18-malayalam
Updated: May 9, 2021, 10:20 PM IST
കോവിഡ് പോസിറ്റീവായ ആൾ വീട്ടിൽ ചാരായം വാറ്റുന്നതിനിടെ പിടിയിലായി
Alcohol_brewing
  • Share this:
മലപ്പുറം: നിലമ്പൂരിൽ കോവിഡ് പോസിറ്റീവ് ആയ രോഗി വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ എക്സൈസ് പിടിയിൽ. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടിൽ പറങ്ങോടൻ മകൻ കൃഷ്ണൻ (55 വയസ്സ്) ആണ് എക്സൈസ് - പോലീസ് സംയുക്ത റെയിഡിൽ പിടിയിലായത്. 170 ലിറ്റർ വാഷ്, പ്ലാസ്റ്റിക് ബാരലുകൾ , ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, അലുമിനിയം കലങ്ങൾ തുടങ്ങി നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

പ്രതി നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ്. ഇയാൾ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന കഴിഞ്ഞ് ഫലം വരുന്നതും കാത്ത് ക്വാറന്റൈനിൽ ആയിരുന്നു. ആ സമയത്ത്

രഹസ്യമായി ചാരായം വാറ്റി വ്യാപകമായി വിൽപന നടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കസ്റ്റഡിയിൽ എടുത്ത പ്രതി കോവിഡ് പോസിറ്റീവ് ആണെന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും സന്ദേശം ലഭിച്ചതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ഒഴിവാക്കി കേസ് എടുക്കുകയായിരുന്നു. തുടർ നടപടികൾ കോവിഡ് നെഗറ്റീവ് ആയ ശേഷം സ്വീകരിക്കും.

നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ എം. ഹരികൃഷ്ണന്‍റെ നേത്യത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ അഖിൽദാസ്, രാകേഷ് ചന്ദ്രൻ, പി.സി.ജയൻ ,വനിതാ ഓഫിസർ ഇ.ഷീന, പോത്തുകല്ല് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് സി, സി.പി.ഒ മാരായ സലീൽ ബാബു, കൃഷ്ണദാസ് എന്നിവർ റെയിഡിൽ പങ്കെടുത്തു. പ്രതിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറു എക്സൈസ് ഉദ്യോഗസ്ഥരും, മൂന്ന് പോലീസുകാരും ക്വാറന്റീൽ പോയി.

വാഴക്കന്നിന്റെ അടിയില്‍ മദ്യം ഒളിപ്പിച്ച് കടത്തിയ രണ്ട് പേര്‍ പിടിയില്‍. പെരുമ്പാവൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ജില്ലാ റൂറല്‍ എസ് പി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

വാഴക്കന്നിന്റെ ഇടയില്‍ മദ്യം ഒളിപ്പിച്ച് കടത്തിയ നെടുങ്ങപ്ര വേലന്‍മാവുകുടി ബിബിന്‍, അരുവപ്പാറ കരോട്ടുകുടി സുനീഷ് എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നും പൈനാപ്പിളുമായാണ് ഇരുവരും തമിഴ്‌നാട്ടിലേയ്ക്ക് പോയിരുന്നത്. മടങ്ങി വരുബോള്‍ മദ്യം വാങ്ങും. ഇത് കവര്‍ ചെയ്യും. അതിന് മുകളില്‍ വാഴക്കന്നുകള്‍ നിറയ്ക്കുകയും ചെയ്യും. നേരത്തെയും ഇരുവരും മദ്യം കടത്തിയിരുന്നു. ഈ വിവരം പോലീസിന് ലഭിച്ചു. ഇതിനെത്തുടര്‍ന്നാണ് പോലീസ് ഇവരെ നിരീക്ഷിച്ച് വന്നിരുന്നത്.

പെരുമ്പാവൂര്‍ വല്ലത്ത് വെച്ചാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 30 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. മദ്യം കടത്താന്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം റൂറല്‍ ജില്ലാ ഡാന്‍സാന്റ് ടീമും പെരുമ്പാവൂര്‍ വി ആര്‍ ഉണ്ണിക്യഷ്ണന്‍, പോലീസുകാരായ എം ബി സുബൈര്‍, വി ആര്‍ രതീഷ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ലോക്ഡൗണിനെത്തുടര്‍ന്ന് ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടിയതിനെത്തുടര്‍ന്ന് ജില്ലയിലെ അനധിക്യത മദ്യ വില്‍പ്പന പലയിലടങ്ങളിലും ആരംഭിച്ചിട്ടുണ്ട്. ഇത് തടയാനായി കര്‍ശനമായ നടപടികളാണ് പോലീസും എക്‌സൈസും ചേര്‍ന്ന് സ്വീകരിച്ച വരുന്നത്.
Published by: Anuraj GR
First published: May 9, 2021, 8:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories