സാമൂഹിക അകലം പാലിക്കാതെ ഉദ്ഘാടനം; യു.ഡി.എഫ് കൺവീനർക്കും എം.എൽഎക്കുമെതിരെ കേസ്
സാമൂഹിക അകലം പാലിക്കാതെ ഉദ്ഘാടനം; യു.ഡി.എഫ് കൺവീനർക്കും എം.എൽഎക്കുമെതിരെ കേസ്
മഴുവന്നൂർ ഗ്രാമ പഞ്ചായത്തിന്റെ പുതിയ കെട്ടിട ഉദ്ഘടനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ എം.പി, വി. പി സജീന്ദ്രൻ എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.
കൊച്ചി: സാമൂഹികാകലം പാലിക്കാത്തതിന് യു.ഡി.എഫ് കൺവീനറും എം.എൽ.എയും പങ്കെടുത്ത പരിപാടിക്കെതിരെ കേസ്. എറണാകുളം മഴുവന്നൂർ ഗ്രാമ പഞ്ചായത്തിന്റെ പുതിയ കെട്ടിട ഉദ്ഘടനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ എം.പി, വി. പി സജീന്ദ്രൻ എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. ഡി.വൈ.എഫ്.ഐ നേതാവ് കെ എസ് അരുൺ കുമാറിന്റെ പരാതിയിലാണ് കുന്നത്ത്നാട് പൊലീസിന്റെ നടപടി.
ഒരേ കെട്ടിടത്തിന്റെ രണ്ടാമത്തെ ഉദ്ഘാടനമാണ് നടന്നതും. പഞ്ചായത്തിനായി നിർമ്മിച്ച പുതിയ കെട്ടിടം 2020 മെയ് നാലിന് കുന്നത്തുനാട് എം.എൽ.എയും പഞ്ചായത്ത് പ്രസിഡൻറും ചേർന്ന് ഒരു തവണ ഉദാഘാടനം ചെയ്തിരുന്നു. ചാലക്കുടി എം.പിയെ ക്ഷണിച്ചില്ലെന്ന പരാതി കോൺഗ്രസിനുള്ളിൽ തന്നെഉയർന്നിരുന്നു. ഇത് പരിഹരിക്കാനാണ് വെള്ളിയാഴ്ച വീണ്ടും ഉദ്ഘാടനം നിശ്ചയിച്ചത്. എംപിയായിരുന്നു ഉദ്ഘാടകൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.