• HOME
  • »
  • NEWS
  • »
  • crime
  • »
  • 'ഗോമാതാ ഉലത്ത്' എന്ന പേരിൽ പാചക വീഡിയോ : രഹന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

'ഗോമാതാ ഉലത്ത്' എന്ന പേരിൽ പാചക വീഡിയോ : രഹന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ സ്റ്റേ ചെയ്യണമെന്ന രഹന ഫാത്തിമയുടെ ആവശ്യം ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ച് നിരസിക്കുകയായിരുന്നു

  • Share this:
    കൊച്ചി: 'ഗോമാതാ ഉലത്ത്' എന്ന പേരില്‍ പാചക വിഡിയോ ചെയ്ത രഹന ഫാത്തിമയ്ക്കെതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ സ്റ്റേ ചെയ്യണമെന്ന രഹന ഫാത്തിമയുടെ ആവശ്യം ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ച് നിരസിക്കുകയായിരുന്നു. ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി യൂട്യൂബ് ചാനല്‍ വഴി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാട്ടി എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ രജീഷ് രാമചന്ദ്രന്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രഹന ഫാത്തിമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

    Also Read- നാജി നൗഷി ഥാറോടിച്ച് ഖത്തറിലേക്ക്; അഞ്ചു കുട്ടികളുടെ ഉമ്മയുടെ യാത്ര ലോകകപ്പ് കാണാൻ

    ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് രഹന ശബരിമല ദര്‍ശനത്തിനെത്തിയത് വിവാദത്തിലായിരുന്നു. പിന്നാലെ ബിഎസ്എന്‍എല്‍ രഹനയെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് വീണ രഹനയും ഭർത്താവ് മനോജ് ശ്രീധറും തമ്മിൽ പിരിയുകയും ചെയ്തിരുന്നു.

    Also Read- 'മികച്ച മാതൃക'; പോലീസുകാരൻ മാങ്ങാ മോഷ്ടിച്ചതിൽ ആർക്കും പരാതിയില്ല; കോടതിയും അംഗീകരിച്ചു 

    ഈ വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു കുട്ടികളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സമൂഹ മധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ രഹനക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. പോക്സ് വകുപ്പ് ചുമത്തിയായിരുന്നു അന്ന് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകൻ നൽകിയ പരാതിയിലായിരുന്നു അന്ന് കേസ് രജിസ്റ്റർ ചെയ്തത്. 'ബോഡി ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെ രഹന പങ്കുവെച്ച ചിത്രമാണ് അന്ന് വിവാദമായത്.
    Published by:Rajesh V
    First published: