നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് പശു വെടിയേറ്റ് ചത്തു:വെടിവെച്ചത് നായാട്ട് സംഘമെന്ന് സംശയം

  പാലക്കാട് പശു വെടിയേറ്റ് ചത്തു:വെടിവെച്ചത് നായാട്ട് സംഘമെന്ന് സംശയം

  സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പാലക്കാട്: മലമ്പുഴയില്‍ പശുവിനെ വെടിയേറ്റ് ചത്ത നലയില്‍ കണ്ടെത്തി. ചേമ്പന സ്വദേശിയായ മാണിക്യന്റെ പശുവിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ പശുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചത്ത നിലയില്‍ പശുവിനെ കണ്ടെത്തിയത്. നായാട്ട് സംഘമാണ് പശുവിനെ വെടിവെച്ചതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

   ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ പറഞ്ഞത് അനുസരിച്ചില്ല; യുവാവ് ഭാര്യയെ തല്ലിക്കൊന്നു

   ചിക്കൻ ഫ്രൈ ഉണ്ടാക്കണമെന്ന ആവശ്യം അനുസരിച്ചില്ല എന്നതിന്റെ പേരിൽ ഭാര്യയെ തല്ലിക്കൊന്ന് യുവാവ്. ബെംഗളുരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മുബാറക് പാഷ(30) ആണ് ഭാര്യ ഷിറിൻ ബാനുവിനെ കൊലപ്പെടുത്തിയത്.

   മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് മുബാറക്കിലേക്കും കൊലപാതകത്തിലേക്കും എത്തിയത്. ഭാര്യയെ കാണാനില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുമായി സഹകരിക്കാൻ മുബാറക് തയ്യാറായിരുന്നില്ല.

   പൊലീസ് ചോദ്യം ചെയ്യലിൽ നിന്ന് ഇയാൾ ഒഴിഞ്ഞു മാറിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പൊലീസ് സ്റ്റേഷനിലെത്തിയ മുബാറക് പാഷ ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് പൊലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി.

   ഓഗസ്റ്റ് 18നാണ് ഷിറിൻ ബാനു കൊല്ലപ്പെട്ടത്. അന്ന് രാത്രി ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് മുബാറക് പൊലിസിനോട് പറഞ്ഞു. രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭക്ഷണത്തിനൊപ്പം ചിക്കൻ ഫ്രൈ കണ്ടില്ല. ഇതോടെ നിരാശനായി. ഭാര്യയോട് ഇതേ കുറിച്ച് ചോദിച്ചപ്പോൾ നിഷേധാത്മകമായാണ് പ്രതികരിച്ചത്.

   ഇതോടെ കോപാകുലനായ മുബാറക് ഷിറിന്റെ തലയ്ക്ക് മരത്തടി കൊണ്ട് അടിക്കുകയായിരുന്നു. കുട്ടികൾ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു കൊലപാതകമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഭാര്യയുടെ മൃതദേഹം കവറിൽ കെട്ടി തന്റെ ബൈക്കിൽ അകലെയുള്ള ചിക്കബനവര നദിയിൽ ഉപേക്ഷിച്ചുവെന്നും ഇയാൾ മൊഴി നൽകി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

   രണ്ടാഴ്ച കൊണ്ട് രണ്ടുപേർ പൊട്ടിച്ചത് നാലുജില്ലകളിലെ നാല്‍പതോളം സ്ത്രീകളുടെ സ്വര്‍ണമാല

   മലപ്പുറം: നാല്‍പതോളം സ്ത്രീകളുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍. മലപ്പുറം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായാണ് ഇവര്‍ മാല മോഷണം നടത്തിയിരുന്നത്. ഹരിപ്പാട് മണ്ണാറശാലയില്‍ തറയില്‍ ഉണ്ണി(31), കൊല്ലം അഞ്ചാലുംമൂട് പെരുനാട് സ്വദേശി കൊച്ചുഴിയത്ത് പാണയില്‍ വീട്ടില്‍ ശശി(43) എന്നിവരാണ് പിടിയിലായത്. ദേശീയ പാതയിലെ പാലപ്പെട്ടി കാപ്പിരിക്കാട് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

   നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ എട്ടിന് ആലപ്പുഴ ജില്ലയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ അടക്കം അഞ്ച് സ്ത്രീകളുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടിരുന്നു. പ്രതികളെ പിടികൂടുന്നതിനായി മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ 'സ്‌നാച്ചിങ് കോമറ്റ്' സംഘത്തിന് രൂപം നല്‍കിയിരുന്നു.

   തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാല പൊട്ടിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്ന ബൈക്ക് മോഷ്ടിച്ചതാണെന്ന് വ്യക്തമാക്കി. ബൈക്ക് റൈഡിങ്ങില്‍ വിദഗ്ധരായ പ്രതികളെ പിടികൂടുന്നതിനായി ബൈക്ക് റൈഡിങ് വിദഗ്ധരായ യുവാക്കളെ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിരുന്നു.
   Published by:Jayashankar AV
   First published:
   )}