• HOME
  • »
  • NEWS
  • »
  • crime
  • »
  • Strawberry Arrest | സര്‍ക്കാര്‍ ഗോഡൗണില്‍ നിന്ന് സ്ട്രോബറി ഉത്പന്നങ്ങള്‍ മറിച്ചുവിറ്റു; CPI ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Strawberry Arrest | സര്‍ക്കാര്‍ ഗോഡൗണില്‍ നിന്ന് സ്ട്രോബറി ഉത്പന്നങ്ങള്‍ മറിച്ചുവിറ്റു; CPI ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

സിപിഐ മൂന്നാര്‍ ഇക്കാ നഗര്‍ ബ്രാഞ്ച് സെക്രട്ടറിയാണ് മുരുകന്‍. ഹോര്‍ട്ടികോര്‍പ് ഗോഡൗണിലെ താത്കാലിക ജീവനക്കാരനാണ് ഇയാള്‍.

  • Share this:
    മൂന്നാര്‍: സര്‍ക്കാര്‍ ഗോഡൗണില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്‌ട്രോബറി(Strawberry) ഉത്പന്നങ്ങള്‍ മറിച്ചുവിറ്റ സംഭവത്തില്‍ സിപിഐ(CPI) ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍(Arrest). കൂട്ടുപ്രതികളായ രണ്ടു പേര്‍ ഒളിവിലാണ്. മൂന്നാര്‍-സൈലന്റ്‌വാലി റോഡില്‍ ഐബി കോട്ടേജിന് സമീപം 20മുറി ലയത്തില്‍ എം മുരുകന്‍(52) ആണ് പൊലീസ് പിടിയിലായത്.

    സിപിഐ മൂന്നാര്‍ ഇക്കാ നഗര്‍ ബ്രാഞ്ച് സെക്രട്ടറിയാണ് മുരുകന്‍. ഹോര്‍ട്ടികോര്‍പ് ഗോഡൗണിലെ താത്കാലിക ജീവനക്കാരനാണ് ഇയാള്‍. സര്‍ക്കാര്‍ ഗോഡൗണില്‍ നിന്ന് 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് ഏഴു വരെയുള്ള കാലത്ത് സ്‌ട്രോബറി പ്രിസര്‍വ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പലപ്പോഴായി കടത്തിക്കൊണ്ടുപോയി വ്യാപാര സ്ഥാപനങ്ങൡ വിറ്റഴിക്കുകയായിരുന്നു.

    Also Read-Thodupuzha Murder | തുരുതുരാ പെട്രോള്‍ കുപ്പികള്‍, വാട്ടര്‍ ടാങ്കിലെ വെള്ളം ഒഴുക്കി കളഞ്ഞു; കൊലപാതകം ആസൂത്രിതം

    ഹോര്‍ട്ടികോര്‍പിന്റെ സൈലന്റ്‌വാലി റോഡിലുള്ള ഗോഡൗണില്‍ നിന്ന് ഉത്പന്നങ്ങള്‍ കടത്തിക്കൊണ്ടുപോയത്. ഹോര്‍ട്ടികോര്‍പ് മാനേജര്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സാധനങ്ങള്‍ കടത്തിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.

    സംഭവത്തില്‍ പിടിയിലായ പ്രതിയും ഒളിവിലുള്ള പ്രതികളും ഗോഡൗണിലെ താത്കാലിക ജീവനക്കാരാണ്. സാധനങ്ങള്‍ വിറ്റ കടകളില്‍ പ്രതിയുമായി പൊലീസ് എത്തി തെളിവെടുത്തു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Also Read-DYFI| വാഹനം സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് സംഘർഷം; അട്ടപ്പാടിയിൽ DYFI മുൻ നേതാവിന്റെ മുഖത്തടിച്ച് പൊലീസ്

    കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; ഒഡീഷ സ്വദേശി അറസ്റ്റിൽ; പിടികൂടിയത് മാവോയിസ്റ്റ് ശക്തികേന്ദ്രത്തിൽ നിന്ന്

    കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ്‌ വിൽപ്പന (Ganja Smuggling) നടത്തുന്ന ഒഡീഷ (Odisha) സ്വദേശി അറസ്റ്റില്‍. ഒഡീഷ റായ്ക്കാട് ജില്ലയിലെ പത്മപൂരിൽ താമസിക്കുന്ന ഈശ്വർ മാജിയെയാണ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒഡീഷയിൽ നിന്നും സാഹസികമായി പിടികൂടിയത്.

    രണ്ടാഴ്ച മുമ്പ് അങ്കമാലി, നോർത്ത് പറവൂര്‍ എന്നിവടങ്ങളില്‍ നിന്ന് പതിനാല് കിലോ കഞ്ചാവും ഒന്നരകിലോ ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലാകുകയും ചെയ്തു. ഇവർക്ക് ലഹരിവസ്തുക്കള്‍ വിൽപ്പന നടത്തിയത് ഈശ്വർ മാജിയാണ്.  കേരളത്തില്‍ നിന്നുള്ള കഞ്ചാവ് കടത്ത് സംഘം വാഹനങ്ങളിലെത്തിയാണ് ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്നത്. ഈശ്വർ മാജി താമസിക്കുന്നയിടം മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍പെട്ടതാണ്. കേസിൽ മുന്‍പ് അറസ്റ്റിലായ  പ്രതികളുടെ പക്കല്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാൾ താമസിക്കുന്ന സ്ഥലം മനസ്സിലാക്കി പ്രാദേശിക പോലീസിന്‍റെ സഹായത്തോടെ രാത്രിയിലാണ് ഇയാളെ പിടികൂടിയത്.

    Also Read-Arrest | അയല്‍ക്കാരിയുടെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ച കേസ്; ABVP മുന്‍ ദേശീയ പ്രസിഡന്റ് അറസ്റ്റില്‍

    വടക്കേക്കര സബ്ബ് ഇൻസ്പെക്ടർ അരുൺ ദേവ്, എസ്.സി.പി.ഒ സലിൻ കുമാർ, സി.പി.ഒ മാരായ രാജേഷ്, പ്രസാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
    Published by:Jayesh Krishnan
    First published: