ആലപ്പുഴ : ചേര്‍ത്തലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സി പി ഐ നേതാവ് അറസ്റ്റിൽ. സിപിഐ ചേർത്തല സൗത്ത് മണ്ഡലം കമ്മറ്റിയംഗവും, കുറുപ്പംകുളങ്ങര മുൻ ലോക്കൽ സെക്രട്ടറിയുമായ വി.വി.ഗ്രാം കോളനിയിൽ സതീശനെയാണ് അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പതിന്നാലുകാരി നല്‍കിയ പരാതിയെടത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. പട്ടികജാതി സഹകരണ സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ പ്രതി ഇതിന്റെ മറവിൽ പെൺക്കുട്ടിയുമായി പരിചയത്തിലാവുകയും നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു.
Also read-പത്തനംതിട്ടയിൽ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ 20കാരന്‍ അറസ്റ്റിൽ
സ്‌കൂള്‍ കൗൺസിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സതീശനെ അറസ്റ്റുചെയ്യുകയായിരുന്നു. പിന്നാലെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.