• HOME
  • »
  • NEWS
  • »
  • crime
  • »
  • രണ്ട് കിലോ കഞ്ചാവുമായി CPI നേതാവ് അടൂരില്‍ പിടിയില്‍

രണ്ട് കിലോ കഞ്ചാവുമായി CPI നേതാവ് അടൂരില്‍ പിടിയില്‍

ഓണത്തോടനുബന്ധിച്ച്  അടൂര്‍ എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ജിതിന്‍ പിടിയിലായത്.

  • Last Updated :
  • Share this:
    അടൂര്‍: രണ്ടു കിലോയിലധികം വരുന്ന കഞ്ചാവുമായി സി.പി.ഐ. നേതാവ് പിടിയില്‍. സി.പി.ഐ. കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറിയും എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗവുമായ ജിതിന്‍ മോഹനാണ് അടൂരില്‍ എക്സൈസ് സംഘത്തിന്‍റെ പിടിയിലായത് . ഇയാളില്‍ നിന്ന് 2.250 കിലോ കഞ്ചാവും പിടിച്ചെടുത്തു.

    ഓണത്തോടനുബന്ധിച്ച്  അടൂര്‍ എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ജിതിന്‍ പിടിയിലായത്. ജിതിനും കൊടുമണ്‍ സ്വദേശിയായ അനന്തുവും വില്‍പ്പന നടത്താനുള്ള കഞ്ചാവുമായി കാറില്‍ യാത ചെയ്യുകയായിരുന്നു. ഇതിനിടെയാണ് എക്‌സൈസ് സംഘം ഇവരെ തടഞ്ഞത്. എക്‌സൈസിനെ കണ്ടതോടെ അനന്തു ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

    ജിതിനും രക്ഷപ്പെട്ട അനന്തുവും കൊടുമണ്ണിലും പരിസരപ്രദേശങ്ങളിലും ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും  നിരീക്ഷണത്തിലായിരുന്നു.
    Published by:Arun krishna
    First published: