ഇടുക്കി: ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടതിന് വയോധികന് സിപഎം(CPM) പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം(Attack). ഇടുക്കി കരിമണ്ണൂര്‍ സ്വദേശി ജോസഫ്(51) വെച്ചൂരിനാണ് മര്‍ദനമേറ്റത്. ജോസഫിന്റെ കൈയും കാലും ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചോടിച്ചു.
കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ചായിരുന്നു മര്‍ദനം. ഗുരുതര പരുക്കുകളോടെ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Vismaya Case | വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന് ജാമ്യം
വിസ്മയ കേസിലെ (Vismaya Case) പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് (Kiran Kumar) ജാമ്യം ലഭിച്ചു. സുപ്രീം കോടതിയാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കിരൺ കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി അംഗീകരിച്ച സുപ്രീം കോടതി കിരണിന് റെഗുലർ ജാമ്യം അനുവദിക്കുകയായിരുന്നു.
കേസിൻ്റെ വിചാരണയിൽ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തിൽ ഇനി ജാമ്യം നൽകുന്നതിൽ തടസ്സമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കും എന്ന വാദം തള്ളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കേസിൽ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചാൽ മാത്രമേ കിരണിന് ജയിലിൽ പോകേണ്ടതുള്ളൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.