കൂത്തുപറമ്പിൽ സി.പി.എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു; രണ്ടു പേർ കസ്റ്റഡിയിൽ

കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമല്ലെന്ന് പൊലീസ്

News18 Malayalam | news18-malayalam
Updated: July 6, 2020, 7:22 AM IST
കൂത്തുപറമ്പിൽ സി.പി.എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു; രണ്ടു പേർ കസ്റ്റഡിയിൽ
വി.കെ.രാഗേഷ്
  • Share this:
കൂത്തുപറമ്പ്: കണ്ണവം തൊടിക്കളത്ത് സി.പി.എം പ്രവർത്തകനായ യുവാവ് വെട്ടേറ്റ് മരിച്ചു. തൊടിക്കളം അമ്പലത്തിന് സമീപം രേഷ്മാ നിവാസിൽ വി.കെ.രാഗേഷ് (39) ആണ് കൊല്ലപ്പെട്ടത്. തൊടിക്കളം കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്തെ യു.ടി.സി കോളനിക്കടുത്ത് വച്ച് ഇന്നലെ പുലർച്ചെ 6.30 ഓടെയാണ് സംഭവം. കോളനി പരിസരത്തെത്തിയ രാഗേഷിനെ ഒരു സംഘം വെട്ടുകയായിരുന്നു. സമീപത്തെ റബർ തോട്ടത്തിനടുത്ത് ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തിയതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കണ്ണവം പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പരേതനായ വി.കെ.രാഘവന്റെയും പത്മിനിയുടെയും മകനാണ്. ഭാര്യ: ഷിജി. മക്കൾ: അഞ്ജന, ചന്ദന. സഹോദരങ്ങൾ: രജീഷ്, രേഷ്മ. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സി.പി.എം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]കുഞ്ഞിന്റ പേരിടൽ പോലും മാറ്റിവെച്ച് സുഹാസിന്റെ കോവിഡ് പോരാട്ടം; എറണാകുളം കളക്ടറെ അഭിനന്ദിച്ച് ഹൈബി ഈഡൻ എംപി [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]
സംഭവത്തിൽ പൊലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. തൊടിക്കളം യു.ടി.സി കോളനി സ്വദേശികളായ ബാബു, രവി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. സി.പി.എമ്മിന്റെ സജീവപ്രവർത്തകനായിരുന്ന രാഗേഷ് കണ്ണവത്തെ ആർ.എസ്.എസ് പ്രവർത്തകനായ ചിത്രാംഗദൻ വധക്കേസിൽ പ്രതിയുമായിരുന്നു. ഇതുമായി കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. യു.ടി.സി. കോളനിയിലെ വീടുകൾക്ക് ഭീഷണിയായ കരിങ്കൽ ക്വാറിക്കെതിരേ ഇയാൾ സമരം നടത്തുകയും അധികൃതർക്ക് പരാതി നൽകുകയും തുടർന്ന് കളക്ടർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ കൊലപാതകമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
First published: July 6, 2020, 7:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading