നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് CPM ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊലീസുകാരെ ആക്രമിച്ചു; നാലു പേർക്ക് പരിക്ക്

  കോഴിക്കോട് CPM ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊലീസുകാരെ ആക്രമിച്ചു; നാലു പേർക്ക് പരിക്ക്

  2016-ൽ ബി. ജെ. പി പ്രവർത്തകനെ ആക്രമിച്ച കേസിൽ പ്രതിയായ അശോകൻ കോടതിയിൽ ഹാജരാവാതെ വന്നതിനെ തുടർന്ന് വാറന്‍റാവുകയായിരുന്നു.

  kuttyadi police

  kuttyadi police

  • Share this:
   കോഴിക്കോട്: വാറണ്ട് പ്രതിയെ തേടിയെത്തിയ പൊലീസ് സംഘത്തിനു നേരെ സി പി എം പ്രവർത്തകർ ആക്രമണം നടത്തി. ഞായറാഴ്ച്ച രാത്രി രാത്രി പത്തേ മുക്കാലോടെ  കോഴിക്കോട് കുറ്റ്യാടി നെട്ടൂരിൽ ആയിരുന്നു സംഭവം. സി. പി. എം പ്രാദേശിക നേതാവായ അമ്പാട്ട് അശോകനെ തേടിയാണ് പൊലീസ് അദ്ദേഹത്തിന്‍റെ വീട്ടിൽ എത്തിയത്.

   You May Also Like- കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് ബിരുദ വിദ്യാർഥിനി; C C T V വഴി കേസ് തെളിയിച്ച് പൊലീസ്

   2016-ൽ ബി. ജെ. പി പ്രവർത്തകനെ ആക്രമിച്ച കേസിൽ പ്രതിയായ അശോകൻ കോടതിയിൽ ഹാജരാവാതെ വന്നതിനെ തുടർന്ന് വാറന്‍റാവുകയായിരുന്നു. വാറന്‍റുമായി പൊലീസ് അശോകന്‍റെ വീട്ടിൽ എത്തിപ്പോൾ സംഘടിച്ചെത്തിയ ഒരു സംഘം അളുകൾ  പോലീസുകാർക്കെതിരേ അക്രമിക്കുകയായിരുന്നു.

   Also Read-സ്വന്തം കയ്യിലെ ടാറ്റു തെളിവാക്കി യുവതിയുടെ പീഡന പരാതി; വാദങ്ങൾ തള്ളി പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി

   സംഭവവുമായി ബന്ധപ്പെട്ട് അമ്പാട്ട് അശോകന്റെ ഭാര്യ ഉൾപ്പടെ കണ്ടാലറിയാവുന്ന 51 പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

   You may also like: കറണ്ട് ബില്ല് 'ഒന്നരലക്ഷം' രൂപ; അടയ്ക്കാൻ വഴിയില്ലാതെ കർഷകൻ ജീവനൊടുക്കി

   സംഘം ചേരൽ, പൊലീസിന് നേരെ കൈയ്യേറ്റം, ക്യത്യനിർവ്വഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.  കുറ്റ്യാടി എസ്.ഐ. അനീഷ് അടക്കം നാല് പോലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. അക്രമത്തിൽ സാരമായി പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ പോലീസ് വാഹനവും അക്രമിക്കപ്പെട്ടിട്ടുണ്ട്.

   You May Also Like- ഹണിട്രാപ്പിൽ കുടുങ്ങി കണ്ണൂരിൽ യുവാവ് ആത്മഹത്യ ചെയ്തെന്ന് പരാതി; ആരോപണവുമായി ബന്ധുക്കൾ

   അതേ സമയം സി പി എം പ്രവർത്തകർ രക്ഷപ്പെടുത്തിക്കൊണ്ടുപോയ അശോകനെ അറസ്റ്റ് ചെയ്യാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
   Published by:Anuraj GR
   First published: