• HOME
  • »
  • NEWS
  • »
  • crime
  • »
  • കാസര്‍കോട്ടെ കൊലപാതകത്തിനു പിന്നില്‍ സിപിഎം; രമേശ് ചെന്നിത്തല

കാസര്‍കോട്ടെ കൊലപാതകത്തിനു പിന്നില്‍ സിപിഎം; രമേശ് ചെന്നിത്തല

malayalamnews18.com

malayalamnews18.com

  • Last Updated :
  • Share this:
    തിരുവനന്തപുരം: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ കൊലപ്പെടുത്തിയതിനു പിന്നില്‍ സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണ് കൊല നടത്തിയത്. കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരന്‍ സര്‍ക്കാരും പൊലീസും തയാറാകണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സിപിഎം സംസ്ഥാനത്ത് കൊലപാതകം നടത്തുന്നത്. കണ്ണൂരില്‍ പലയിടത്തും സംഘടനാപ്രവര്‍ത്തനം നടത്താന്‍ പോലും സിപി.എം അനുവദിക്കുന്നില്ല. നാളെ താന്‍ സംഭവസ്ഥലം സന്ദര്‍സിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

    കല്ലിയോട്ട് സ്വദേശികളായ കൃപേഷ് (24), ശരത്‌ലാലിനാണ്(21) എന്നിവരാണ് മരിച്ചത്. കാറിലെത്തിയ മൂന്നംഗസംഘം ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തിയാണ് ആക്രമിച്ചത്. കൃപേഷ് സംഭവസ്ഥലത്തും ശരത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് കൊല്ലപ്പെട്ടത്.

    Also Read കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; നാളെ ജില്ലയിൽ ഹര്‍ത്താല്‍

    ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. നേരത്തെ സ്ഥലത്ത് സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കാസര്‍കോട്ട് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനവ്യാപകമായി യൂത്ത്കോൺഗ്രസ് നാളെ  പ്രതിഷേധദിനം ആചരിക്കും.

    First published: