ഇടുക്കി: നാലു കിലോ കഞ്ചാവുമായി സിപിഎം നേതാവും കൂട്ടാളിയും അറസ്റ്റിൽ. കൊന്നത്തടി ചിന്നാർ നിരപ്പ് പുല്ലാട്ട് സിബി (57), ചിന്നാർ നിരപ്പ് അമ്പാട്ട് ഷിന്റോ (44) എന്നിവരാണ് പൊലീസ് പിടിയിലായത്. സിപിഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമാണ് പിടിയിലായ സിബി.
വിൽപനയ്ക്കായി സൂക്ഷിച്ച നാലു കഞ്ചാവാണ് ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയത്. ചിന്നാർ ചപ്പാത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്നാണ് ഇവരെ പിടികൂടിയത്. കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് ഉണക്കി സൂക്ഷിച്ച് കഞ്ചാവ് കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം മുരിക്കാശേരി പൊലീസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മുരിക്കാശ്ശേരി എസ്എച്ച്ഒ എൻ എസ് റോയി, എസ്ഐ സി ടി ജിജി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.