നോക്കുകൂലി നൽകിയില്ല; യുവാവിനെ ആക്രമിച്ച് ശരീരത്തിലൂടെ ഓട്ടോ കയറ്റി ഇറക്കിയ CPM ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ സെന്തിലിനെ ഓട്ടോയില്‍ കയറ്റികൊണ്ടുപോയ സംഘം മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ശരീരത്തിലൂടെ ഓട്ടോ കയറ്റി ഇറക്കിയെന്നാണ് പരാതി

News18 Malayalam | news18-malayalam
Updated: January 2, 2020, 8:33 PM IST
  • Share this:
തിരുവനന്തപുരം: പാറശ്ശാലയിൽ നോക്കുകൂലി നൽകാത്തതിന് യുവാവിനെ ആക്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. നടുതോട്ടം ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെയാണ് വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തത്. സെന്തിൽ എന്ന യുവാവിന്റെ ശരീരത്തിലൂടെ ഓട്ടോറിക്ഷ കയറ്റിയിറക്കിയെന്നാണ് പരാതി.

സെന്തില്‍ എന്ന ചക്ക വ്യാപാരിയാണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. പുതുവത്സര ആഘോഷങ്ങള്‍ക്കിടയിലാണ്‌ പ്രദീപും സംഘവും സെന്തിലിന്റെ ശരീരത്തിലൂടെ ഓട്ടോ കയറ്റി ഇറക്കിയത്. ചക്ക കയറ്റിയതുമായി ബന്ധപ്പെട്ട് പ്രദീപ് നോക്കുകൂലി ആവശ്യപ്പെട്ടെങ്കിലും സെന്തില്‍ ഇത് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

Also Read- കൊല്ലത്ത് കിടപ്പുരോഗികളുടെ ക്ഷേമപെൻഷനിൽ നിന്ന് പണപ്പിരിവ്; CPI പഞ്ചായത്തംഗത്തിനെതിരെ പരാതി

പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ സെന്തിലിനെ ഓട്ടോയില്‍ കയറ്റികൊണ്ടുപോയ സംഘം മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ശരീരത്തിലൂടെ ഓട്ടോ കയറ്റി ഇറക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള സെന്തിലിന്റെ നില ഗുരുതരമാണ്. ഇയാളുടെ തുടയെല്ലുകള്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രദീപിനെ കൂടാതെ മറ്റുചിലര്‍ക്കും പങ്കുണ്ട്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

 
First published: January 2, 2020, 8:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading