• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | മാഹിയില്‍ വാഹന പരിശോധനയ്ക്കിടെ വിദേശ മദ്യവുമായി CPM ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Arrest | മാഹിയില്‍ വാഹന പരിശോധനയ്ക്കിടെ വിദേശ മദ്യവുമായി CPM ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുമാരനെ ജില്ലാ അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തിയപ്പോഴാണ് വിദേശമദ്യവുമായി പിടികൂടിയത്.

  • Share this:
    കണ്ണൂര്‍: മാഹിയില്‍ വിദേശ മദ്യവുമായി സിപിഎം(CPM) ബ്രാഞ്ച് സെക്രട്ടറി പിടിയില്‍(Arrest). സിപിഎം വാണിമേല്‍ കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി കുമാരനെയാണ്(58) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങത്തൂര്‍ കായപ്പനച്ചിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.

    സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുമാരനെ ജില്ലാ അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തിയപ്പോഴാണ് 750 മില്ലിയുടെ മൂന്ന് കുപ്പി വിദേശമദ്യവുമായി പിടികൂടിയത്. തെങ്ങുകയറ്റ തൊഴിലാളിയാണ് കുമാരന്‍. നാദാപുരം കോടതിയില്‍ ഹാജാരാക്കിയ പ്രതിയെ രാണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

    Also Read-Attack | പരസ്യ മദ്യപാനം ചോദ്യം ചെയ്ത CITU പ്രവര്‍ത്തകന് വെട്ടേറ്റു; മൂന്നു പേര്‍ ഒളിവില്‍

    Rash Driving | പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് അപകടം; കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്

    കൊല്ലം ചിതറയില്‍ പോലീസിനെ വെട്ടിച്ച് കടന്ന ബൈക്ക് മറ്റൊരു ബൈക്കില്‍ കൂട്ടിയിടിച്ച് അപകടം (Accident). ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. സംഭവത്തില്‍ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ കുറ്റത്തിന് കാഞ്ഞിരത്തുംമൂട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു.

    Also Read-Aluva highway robbery|ആലുവയിൽ കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയത് ഹാൻസിന് വേണ്ടി; ക്വട്ടേഷൻ കൊടുത്തയാൾ പിടിയിൽ

    ചിതറ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഈ വഴി  ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ചെത്തിയ  പ്ലസ് ടു വിദ്യാര്‍ഥികള്‍ പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാകുകയായിരുന്നു. അമിത വേഗത്തില്‍ പോലീസിനെ  മറികടക്കാനുളള ശ്രമത്തിനിടെ ഇവരുടെ ബൈക്ക് കടയ്ക്കല്‍ ഭാഗത്തു നിന്നു വരികയായിരുന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. ബൈക്കിലുണ്ടായിരുന്ന ചാണപ്പാറ സ്വദേശിയായ ശിവന്‍ എന്ന എഴുപത്തിരണ്ടുകാരനും പ്ലസ് ടു വിദ്യാര്‍ഥികളിലൊരാളായ ബാസിതിനും അപകടത്തില്‍ പരുക്കേറ്റു.

    Also Read-Murder | പാലക്കാട്ടെ മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം; ശ്വാസംമുട്ടിച്ചു കൊന്നു; അമ്മ അറസ്റ്റില്‍

    പരുക്കേറ്റ ശിവന്‍റെയും,ബാസിതിന്‍റെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പോലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ ബൈക്ക് ഓടിച്ചിരുന്ന പ്ലസ് ടു വിദ്യാര്‍ഥിക്ക് ലൈസന്‍സ് ലഭിക്കാനുളള പ്രായമായിട്ടില്ലെന്നാണ് പൊലീസ് അനുമാനം. ഇതേ കുറിച്ച് വ്യക്തത വരുത്തിയ ശേഷം ബൈക്കിന്‍റെ ആര്‍സി ഉടമയ്ക്കെതിരെയും കേസെടുക്കും. വാഹന പരിശോധന നടത്തുമ്പോള്‍ വാഹനം നിര്‍ത്താതെ അമിത വേഗത്തില്‍ വിദ്യാര്‍ഥികള്‍ ബൈക്കോടിച്ച് രക്ഷപ്പെടുന്നത് മേഖലയില്‍ പതിവു സംഭവമാണെന്ന് പോലീസ് പറയുന്നു.
    Published by:Jayesh Krishnan
    First published: