• HOME
  • »
  • NEWS
  • »
  • crime
  • »
  • കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

ആക്രമണത്തില്‍ പരിക്ക് സംഭവിച്ച അനില്‍കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ ചികിത്സയിലാണ്.

  • Share this:
    തിരുവനന്തപുരം: പാങ്ങപ്പാറയില്‍ കഞ്ചാവ് (cannabis) ഉപയോഗിച്ചത് ചെയ്തതിന് സിപിഎം(CPM) നേതാവിന് മര്‍ദ്ദനം. പാങ്ങപ്പാറ കുറ്റിച്ചല്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.

    കുട്ടികള്‍ വീടിന് സമീപത്ത് ഇരുന്ന് കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തപ്പോള്‍ കല്ലുകൊണ്ട് തലക്കടിച്ചു എന്നാണ് അനില്‍കുമാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

    ആക്രമണത്തില്‍ പരിക്ക് സംഭവിച്ച അനില്‍കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമിച്ചവരെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികുടുമെന്നും പൊലീസ് പറഞ്ഞു.

    Arrest | നെഞ്ചുവേദന അഭിനയിച്ചു; പൊലീസ് ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

    കാസര്‍കോട്: ചന്ദനമുട്ടികള്‍ കടത്തിയ കേസില്‍ റിമാന്‍ഡിലായ പ്രതി പൊലീസ് ജീപ്പില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമം. അമ്പലത്തറയില്‍ ചന്ദനമുട്ടികള്‍ സഹിതം വനപാലകര്‍ പിടിച്ച ബേഡഡുക്ക ചേരിപ്പാടിയിലെ വിഷ്ണുദാസ് (21) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ജീപ്പില്‍ നിന്ന് ചാടി നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ജയിലധികൃതര്‍ ഓടിച്ചിട്ട് പിടിച്ചു.

    കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാന്‍ഡിലായ ഇയാള്‍ രണ്ടുദിവസം ലഹരി കിട്ടാതായപ്പോള്‍ നെഞ്ചുവേദന അഭിനയിക്കുകയായിരുന്നു. രാത്രി പത്തുമണിയോടെ നെഞ്ചുവേദനയെന്നു പറഞ്ഞു പിടഞ്ഞ ഇയാളെയും കൊണ്ട്‌ ജയിലധികൃതര്‍ ജില്ലാ ആശുപത്രിയിലെത്തി. പരിശോധനയില്‍ പ്രശ്നമൊന്നുമില്ലെന്ന് വ്യക്തമായതോടെ ജയിലിലേക്കു തിരിച്ചു. ഇതിനിടെയാണ് ഇയാള്‍ ജീപ്പില്‍നിന്ന് പുറത്തേക്കു ചാടിയത്.

    Also Read-SBI ശാഖയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; അന്വേഷണം ആരംഭിച്ച് CBI
     ജില്ലാ ജയിലിലെ അസി. പ്രിസണര്‍ ഓഫീസര്‍മാരായ കെ.വി. സുര്‍ജിത്ത്, സി.ജെ. ബാബു, ഡെപ്യൂട്ടി പ്രിസണര്‍ ഓഫീസര്‍ എന്‍.വി. പുഷ്പരാജ് എന്നിവര്‍ പിന്നാലെ ഓടി. ആശുപത്രി മതിലരികില്‍ ഒളിച്ചിരുന്ന പ്രതിയെ മൂന്നുപേരും ചേര്‍ന്ന് പിടിച്ചു. കഞ്ചാവോ മദ്യമോ കിട്ടാത്തതിനാലാണ് ചാടിയതെന്ന് ഇയാള്‍ ജയിലധികൃതരോട് പറഞ്ഞു.
    Published by:Jayashankar Av
    First published: