നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 500 കിലോ കഞ്ചാവ് കടത്തിയ കേസ്: കണ്ണൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ചോദ്യംചെയ്യുന്നു

  500 കിലോ കഞ്ചാവ് കടത്തിയ കേസ്: കണ്ണൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ചോദ്യംചെയ്യുന്നു

  സുബിലാഷ് നേരത്തെ 108 ആംബുലൻസ് ഡ്രൈവറായിരുന്നു. ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾക്ക് പൊലീസ് ക്ലിയറൻസ് ഇല്ലാതെ ജോലി നൽകിയത് വിവാദമായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കണ്ണൂർ: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു. കണ്ണൂർ ഇരിട്ടി ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറി എ സുബിലാഷിനെയാണ് മൈസൂര്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. മയക്ക് മരുന്ന് കടത്ത് സംഘത്തിന് ഒളിവിൽ കഴിയാൻ സുബിലാഷ് സഹായം ചെയ്തെന്ന വിവരത്തെ തുടർന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.

  ഇന്ന് രാവിലെയാണ് മൈസൂരുവിൽ നിന്നുള്ള എട്ടംഗ ക്രൈംബ്രാഞ്ച് സംഘം ഇരിട്ടിയിലെത്തിയത്. സുബിലാഷിനെ കസ്റ്റഡിയിലെടുക്കാൻ കേരള പോലീസിന്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. കോളിക്കടവിലെ വീട്ടിൽ നിന്നാണ് സുബിലാഷിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ സഹോദരൻ സുബിത്തും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്.

  മൈസൂർ സെന്റ് ഫിലോമിന പള്ളിക്ക് സമീപത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.

  സുബിലാഷ് നേരത്തെ 108 ആംബുലൻസ് ഡ്രൈവറായിരുന്നു. ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾക്ക് പൊലീസ് ക്ലിയറൻസ് ഇല്ലാതെ ജോലി നൽകിയത് വിവാദമായിരുന്നു. ചെക്ക് , അടിപിടി കേസുകളിൽ പ്രതിയായ വ്യക്തിയെ നിയമിച്ചതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് രംഗത്തെത്തിയിരുന്നു. പരാതിയെ തുടർന്ന് സുബിലാഷിനെ കഴിഞ്ഞ ആഴ്ചയാണ് ജോലിയിൽ നിന്നും മാറ്റി നിർത്തിയത്.

  കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘവുമായി സുബിലാഷ് ഫോണിൽ ബന്ധപ്പെട്ടതായാണ് അന്വേഷണം കണ്ടെത്തിയിട്ടുള്ളത്. കേസിലെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ ഇയാൾ വാഹനം നൽകിയതായും സംശയമുണ്ട്.
  Published by:Aneesh Anirudhan
  First published:
  )}