നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാര്‍ട്ടി പ്രവര്‍ത്തകന്റെ തിരോധാനം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

  പാര്‍ട്ടി പ്രവര്‍ത്തകന്റെ തിരോധാനം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

  പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറി മുരളിയാണ്‌ പോലീസിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അലപ്പുഴ: തോട്ടപ്പള്ളിയില്‍ സിപിഎം പ്രവര്‍ത്തകനെ കാണാതായ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി.

   പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറി മുരളിയാണ്‌ പോലീസിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.സംവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് എസ്‌ഐയും മറ്റ് പോലീസുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന്  മുരളി പറയുന്നു.

   എന്നാല്‍ മരളിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും അരോപണം അടിസ്ഥാനരഹിതമാണെന്നും അമ്പലപ്പുഴ പോലീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് സി പി എം പ്രവര്‍ത്തകനായ സജീവനെ കാണാതെയാവുന്നത്.ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

   ഗോമതിഅമ്മ കൊലക്കേസ്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

   ഗോമതി അമ്മ വധക്കേസിൽ ഭർത്താവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഭാര്യ ഗോമതിഅമ്മയെ (58) മേശയുടെ കാൽ കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലാണ് തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി ജഡ്‌ജി സി ജെ ഡെന്നി വിധി പറഞ്ഞത്. പേരൂർക്കട മണ്ണാമൂല രേവതിയിൽ ബാലകൃഷ്‌ണൻ നായരാണ് ശിക്ഷിക്കപ്പെട്ടത്.

   2018 ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. വീട്ടിലെ ഉരുളി കാണാതായതിനെ സംബന്ധിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ആയുധവും രക്തം അടങ്ങിയ വസ്‌ത്രങ്ങളും വീട്ടു വളപ്പിൽ കുഴിച്ചിട്ടു. ഉച്ച ഭക്ഷണം കഴിച്ച ശേഷം വീടും പൂട്ടി പ്രതി പോയി.

   മകനും മരുമകളും വീടിന്റെ മുകളിലത്തെ നിലയിലാണ് താമസിച്ചത്. ജോലി കഴിഞ്ഞ് മടങ്ങി വന്ന മരുമകൾ വീട് പൂട്ടിക്കിടക്കുന്നത് കണ്ടെങ്കിലും ഗോമതിഅമ്മ അമ്പലത്തിൽ പോയെന്ന് വിചാരിച്ചു. പ്രതി വർക്കലയിൽ ഉള്ള തന്റെ സഹോദരിയുടെ വീട്ടിൽ ചെന്ന് സംഭവം പറഞ്ഞതിനെ തുടർന്ന് മകനെ വിവരമറിയിക്കുകയും ഇവർ വീട്ടിൽ കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗോമതിഅമ്മയെ കണ്ടത്.

   Also Read- രണ്ടുവര്‍ഷം മുൻപ് പീഡനത്തിന് ഇരയായെന്ന് 10 വയസുകാരി; 70 കാരനായ മുത്തച്ഛന്‍ അറസ്റ്റില്‍

   വർഷങ്ങളായി സ്വരചേർച്ചയില്ലാതെ കഴിഞ്ഞിരുന്ന ബാലകൃഷ്‌ണൻ നായർ നിരവധി തവണ ഭാര്യയെ ഉപദ്രവിച്ചിരുന്നു. ഇരുമ്പ് കമ്പികൊണ്ട് നിരവധി തവണ അടിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്‌തിരുന്നു. 58ാം വയസിലും ഗോമതി അമ്മയെ ഭർത്താവിന് സംശയമായിരുന്നു എന്ന് അയൽവാസി മൊഴി നൽകിയിരുന്നു. പ്രതിയുടെ ഉപദ്രവം കാരണം മക്കളോടൊപ്പം താമസിച്ചിരുന്ന ഗോമതി അമ്മയെ പ്രതി കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ഇവർ താമസിക്കുന്ന വീട്ടിൽ തിരികെ കൊണ്ടുവന്നതാണെന്നും പറയപ്പെടുന്നു.

   Also Read- യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും സുഹൃത്തുക്കളും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

   40 സാക്ഷികളെ വിസ്തരിച്ചു. 54 രേഖകളും 22 തൊണ്ടി മുതലുകളും വിചാരണ സമയത്ത് പ്രോസിക്യൂഷൻ ഹാജരാക്കി. പേരൂർക്കട പൊലീസ് അന്വേഷിച്ച കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇത്‌ കാരണം പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡോ. ഗീനാകുമാരി ഹാജരായി.
   Published by:Jayashankar AV
   First published:
   )}