• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പൊലീസിനെ ആക്രമിച്ച് സി.പിഎമ്മുകാര്‍ മോചിപ്പിച്ച പ്രതിയെ നേതാക്കള്‍ സ്റ്റേഷനില്‍ തിരികെയെത്തിച്ചു


Updated: May 2, 2018, 6:04 PM IST
പൊലീസിനെ ആക്രമിച്ച് സി.പിഎമ്മുകാര്‍ മോചിപ്പിച്ച പ്രതിയെ നേതാക്കള്‍ സ്റ്റേഷനില്‍ തിരികെയെത്തിച്ചു

Updated: May 2, 2018, 6:04 PM IST
കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പൊലീസുകാരില്‍നിന്ന് മോചിപ്പിച്ച ബോംബേറ് കേസിലെ പ്രതിയെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് തിരികെ സ്റ്റേഷനില്‍ ഹാജരാക്കി.

സിപി.എം പ്രവര്‍ത്തകനും ബോംബേറു കേസിലെ പ്രതിയുമായ സുധാകരനെയാണ് കഴിഞ്ഞദിവസം പേരാമ്പ്ര ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് സി.പി.എം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബലമായി മോചിപ്പിച്ചത്.ഈ സംഭവത്തില്‍ 15 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ പേരാമ്പ്ര പൊലീസ് കേസെടുത്തു.

വിഷു ദിനത്തില്‍ പ്രദേശത്ത് സി.പി.എം - ശിവജി സേന പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നാല് വീടുകള്‍ക്ക് നേരെ ബോംബേറും നടന്നിരുന്നു. പേരാമ്പ്ര അമ്പാടിതാഴെ ശിവജിസേനാ പ്രവര്‍ത്തകനായ വിഷ്ണുവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് സുധാകരന്‍.

പൊലീസ് അന്വേഷിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരം ചെമ്പ്ര ഭാഗത്തുനിന്ന് സുധാകരനെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിവരമറിഞ്ഞ സി.പി.എം പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി പ്രതിയെ ബലമായി മോചിപ്പിച്ചു.

ഈ സംഭവം വിവാദമായതിനെ തുടര്‍ന്ന് സി.പി.എം നേതൃത്വം ഇടപെട്ടാണ് സുധാകരനെ സ്റ്റേഷനില്‍ ഹാജരാക്കിയത്. ഇടതു മുന്നണി സംസ്ഥാനം ഭരിക്കുന്ന സാഹചര്യത്തില്‍ സി.പി.എം പ്രവര്‍ത്തകരുടെ നടപടി സര്‍ക്കാരിനു തന്നെ നാണക്കേടായിരുന്നു.
Loading...
ഇതേത്തുടര്‍ന്ന് സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെടുകയുമായിരുന്നെന്നാണ് സൂചന. ഇതേത്തുടര്‍ന്നാണ് പ്രദേശിക നേതാക്കല്‍ ഇടപെട്ട് പ്രതിയെ വീണ്ടും സ്റ്റേഷനില്‍ ഹാജരാക്കിയത്.

 
First published: May 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍