• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പോക്‌സോ നിയമം വെറുതെയല്ല : ബാലപീഡനത്തിന് സിപിഎം നേതാവ് അറസ്റ്റില്‍

news18
Updated: May 15, 2018, 12:05 PM IST
പോക്‌സോ നിയമം വെറുതെയല്ല : ബാലപീഡനത്തിന് സിപിഎം നേതാവ് അറസ്റ്റില്‍
news18
Updated: May 15, 2018, 12:05 PM IST
മലപ്പുറം : പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. വെളിയങ്കോട് തണ്ണിത്തുറ മുന്‍ബ്രാഞ്ച് സെക്രട്ടറി ടി എന്‍ ഷാജഹാനെയാണ് പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് പിടികൂടിയത്.

പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞുനോക്കുകയും നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാരോപിച്ച് 2017 ഒക്ടോബറിലാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴിയെടുക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പൊലീസ് അറസ്റ്റ് വൈകിച്ചു എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

എന്നാല്‍ എടപ്പാളിലെ തിയേറ്റര്‍ പീഡനത്തില്‍ അറസ്റ്റുണ്ടായതോടെ പഴയ കേസില്‍ ഷാജഹാനെതിരെയും നടപടി ഉണ്ടാവുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ മഞ്ചേരി പോക്‌സോ കോടതി റിമാന്‍ഡ ചെയ്തിരിക്കുകയാണ്.
First published: May 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍