'ആക്രമണത്തിനു പിന്നില്‍ തലശേരിയിലെ ജനപ്രതിനിധി'; പി ജയരാജന്റെ അറിവോടെയല്ലെന്നും സി.ഒ.ടി നസീര്‍

തെരഞ്ഞെടുപ്പിന് ശേഷം തലശേരിയിലെ ജനപ്രതിനിധി ഭീഷണിപ്പെടുത്തിയിരുന്നു. ആക്രമണത്തിനു പിന്നില്‍ രണ്ട് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കുള്ള പങ്കും അന്വേഷിക്കണം

news18
Updated: May 27, 2019, 4:49 PM IST
'ആക്രമണത്തിനു പിന്നില്‍ തലശേരിയിലെ ജനപ്രതിനിധി'; പി ജയരാജന്റെ അറിവോടെയല്ലെന്നും സി.ഒ.ടി നസീര്‍
nazeer
  • News18
  • Last Updated: May 27, 2019, 4:49 PM IST
  • Share this:
കണ്ണൂര്‍: ആക്രമണത്തിനു പിന്നില്‍ തലശേരിയിലെ ജനപ്രതിനിധിയെന്ന് വടകരയിലെ സ്വതന്ത്രനായി മത്സരിച്ച സി.പി.എം വിമതന്‍ സി.ഒ.ടി നസീര്‍. തെരഞ്ഞെടുപ്പിന് ശേഷം തലശേരിയിലെ ജനപ്രതിനിധി ഭീഷണിപ്പെടുത്തിയിരുന്നു. ആക്രമണത്തിനു പിന്നില്‍ രണ്ട് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കുള്ള പങ്കും അന്വേഷിക്കണം. അതേസമയം പി ജയരാജന്റെ അറിവോടെയല്ല ആക്രമണം നടന്നതെന്നും നസീര്‍ വ്യക്തമാക്കി.

നസീറിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ടു സി.പി.എം പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്.

ആക്രമണത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും വടകരയിലെ സ്ഥാനാര്‍ഥിയായിരുന്ന പി.ജയരാജനും പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ആക്രമണത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ പിടിയിലായത്.

Also Read സി.ഒ.ടി നസീറിനെതിരായ ആക്രമണം; രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

First published: May 27, 2019, 4:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading