• HOME
  • »
  • NEWS
  • »
  • crime
  • »
  • CPM ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആക്രമണം;തർക്കം വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട്

CPM ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആക്രമണം;തർക്കം വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട്

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കട്ടായിക്കോണത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആക്രമണം. കാട്ടായിക്കോണം ബ്രാഞ്ച് സെക്രട്ടറി ഷാജിക്കാണ് മര്‍ദനമേറ്റത്. വാഹനം സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കത്തിനിടെ ഷാജിയുടെ തല ബിയർകുപ്പികൊണ്ട് അടിച്ചുപൊട്ടിച്ചു.

    തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വാഹനം സൈഡ് കൊടുക്കുന്നതിനിടെ ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയായിരുന്നു ആക്രമണം.

    Also Read-തിരുവല്ലം സ്റ്റേഷനിലെ പൊലീസ് ജീപ്പ് അടിച്ചു തകർത്ത കേസിലെ പ്രതിയിൽ നിന്ന് എംഡിഎംഎ പിടിച്ചു

    പോത്തന്‍കോട് സ്വദേശികാളാണ് ഷാജിയെ ആക്രമിച്ചതെന്നാണ് സൂചന. അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
    Published by:Jayesh Krishnan
    First published: