• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrested | ഡിവൈഎസ്പിയെ രക്ഷിക്കാൻ വ്യാജരേഖ ചമച്ച സി.പി.എം. പ്രാദേശിക നേതാവ് അറസ്റ്റിൽ

Arrested | ഡിവൈഎസ്പിയെ രക്ഷിക്കാൻ വ്യാജരേഖ ചമച്ച സി.പി.എം. പ്രാദേശിക നേതാവ് അറസ്റ്റിൽ

സി.പി.എം. വാളയാർ ലോക്കൽ കമ്മറ്റിയംഗം മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
അനധികൃത സ്വത്ത് സമ്പാദന കേസിൽ (case pertaining to misappropriation of wealth) പ്രതിയായ ഡിവൈഎസ്പിയ്ക്ക് വേണ്ടി വ്യാജരേഖ (fake documents) ചമച്ച സി.പി.എം. പ്രാദേശിക നേതാവ് (CPM local leader) അറസ്റ്റിൽ. വാളയാർ ലോക്കൽ കമ്മറ്റിയംഗം മുഹമ്മദ് റാഫിയെയാണ് വിജിലൻസ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹംസയെ അനധികൃത സ്വത്ത് സമ്പാദന കേസിൽ നിന്നും രക്ഷപ്പെടുത്താൻ വ്യാജരേഖ ചമച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

2019 സെപ്തംബർ 11ന് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹംസയുടെ പാലക്കാട്ടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ 9,65,000 രൂപയും സ്വർണവും ഭൂമിയിടപാട് രേഖകളും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ അനധികൃത സ്വത്ത് സമ്പാദനത്തിന് ഹംസയ്ക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇതിൽ നിന്നും രക്ഷപ്പെടാനും പണത്തിൻ്റെ സ്രോതസ് കാണിക്കാനും വേണ്ടി ഹംസയുടെ ഭാര്യയുടെ പേരിലുള്ള വീട്, വിൽപ്പന നടത്തുന്നതിനായി പത്തു ലക്ഷം രൂപ മുഹമ്മദ് റാഫിയിൽ നിന്നും വാങ്ങിയതായി രേഖയുണ്ടാക്കി. ഈ രേഖ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുഹമ്മദ് റാഫിയെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

സി.പി.എം. വാളയാർ ലോക്കൽ കമ്മറ്റിയംഗമായ മുഹമ്മദ് റാഫിക്ക് ഏറെ നാളായി ഹംസയുമായി അടുപ്പമുണ്ടെന്നും ഈ ബന്ധം ഉപയോഗിച്ചാണ് കേസ് അട്ടിമറിക്കാൻ വ്യാജ രേഖ ചമച്ചതെന്നും വിജിലൻസ് കണ്ടെത്തി. കേസിൽ ഒരാൾ കൂടി പിടിയിലാവാനുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.

കേസിൽ ചോദ്യം ചെയ്യുന്നതിനായി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹംസയോട് മാർച്ച് 30, 31 തിയതികളിലായി കൊച്ചി വിജിലൻസ് ഓഫീസിൽ ഹാജരാകാനും അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്. അന്വേഷവുമായി സഹകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ  നടപടികളിലേക്ക് കടക്കാനാണ് വിജിലൻസ് ആലോചന.

Summary: CPM local leader who helped a DySP who was already involved in a case pertaining to misappropriation of wealth was arrested by a special team of Vigilance. He has reportedly helped the other to create fake documents. The documents were created to help him ease out of the case
Published by:user_57
First published: