• HOME
  • »
  • NEWS
  • »
  • crime
  • »
  • മാഹിയിലെ വിദേശമദ്യം ഉയർന്ന വിലയ്ക്ക് അട്ടപ്പാടിയിൽ വിറ്റ സിപിഎം അംഗം പിടിയിൽ

മാഹിയിലെ വിദേശമദ്യം ഉയർന്ന വിലയ്ക്ക് അട്ടപ്പാടിയിൽ വിറ്റ സിപിഎം അംഗം പിടിയിൽ

സുരേഷ് ബാബുവിന്റെ ചെർപ്പുളശ്ശേരിയിലെ വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽനിന്നാണ് 600 ഓളം മദ്യകുപ്പികൾ കണ്ടെടുത്തത്

  • Share this:
പാലക്കാട്: മാഹിയിൽനിന്ന് കടത്തിക്കൊണ്ടുവന്ന വിദേശമദ്യം ഉയർന്ന വിലയ്ക്ക് അട്ടപ്പാടിയിൽ വിറ്റ സംഭവത്തിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റിലായി. ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡ് ബ്രാഞ്ച് അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ സുരേഷ് ബാബു എന്ന മുത്തപ്പൻ ബാബു (42) ആണ് പൊലീസിന്‍റെ പിടിയിലായത്. 270 ലിറ്റർ വിദേശമദ്യമാണ് ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്.

സുരേഷ് ബാബുവിന്‍റെ കൂട്ടാളികളായ പ്രമോദ്, അബ്ദുൾ ഹക്കീം എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. മാഹിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന് അട്ടപ്പാടിയിൽ ഉയർന്ന വിലക്ക് മദ്യം വില്പന നടത്തുന്ന സംഘമാണ് ഇവർ.

ഇവരുടെ മദ്യക്കടത്തിനെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. സുരേഷ് ബാബുവിന്റെ ചെർപ്പുളശ്ശേരിയിലെ വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽനിന്നാണ് 600 ഓളം മദ്യകുപ്പികൾ കണ്ടെടുത്തത്. സംഘം സ്ഥിരമായി വിദേശമദ്യം വിൽക്കുന്നവരായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Also Read- തൃശൂരിൽ ലഹരി മാഫിയ സംഘം എസ്ഐയെ ആക്രമിച്ചു; ജീപ്പ് അടിച്ച് തകർത്തു; മൂന്നു പേർ പിടിയിൽ

മാഹിയിൽ നിന്ന് മദ്യം കയറ്റിയ വണ്ടിക്ക് മുന്നിലും പുറകിലും എസ്കോർട്ട് പോയിരുന്ന രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Published by:Anuraj GR
First published: