കോഴിക്കോട്: ദുരന്ത ലഘൂകരണ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങിയ പതിനഞ്ചുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ പഞ്ചായത്തംഗം കീഴടങ്ങി. മാവൂര്‍ പഞ്ചായത്തംഗവും സിപിഎം നേതാവുമായ കെ. ഉണ്ണികൃഷ്ണൻ ആണ് കീഴടങ്ങിയത്. ഒളിവിലായിരുന്ന പ്രതി ജാമ്യാപേക്ഷ കോടതി തള്ളിയതോടെ കീഴടങ്ങുകയായിരുന്നു.
ഉണ്ണികൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പോക്സോ കോടതിയാണ് തള്ളിയത്. ഡിസംബർ 29നാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലന്‍സ് ഓടിച്ചയാള്‍ വാഹനത്തില്‍വെച്ചും തുടര്‍ന്ന് ഇയാളുടെ സ്വന്തം കാറില്‍വെച്ചും പീഡനം നടത്തിയതായാണ് പരാതി.
Also Read-മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങിയ 15കാരനെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചതായി പരാതി
കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ മാവൂർ പൊലീസ് ആണ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. ദേശിയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ ദുരന്ത ലഘൂകരണ മോക്ഡ്രില്‍ ജില്ലയിലെ നാലുതാലൂക്കുകളിലും ജില്ലാതലത്തിലും സംഘടിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.