• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ CPM പഞ്ചായത്ത് അംഗം അറസ്റ്റില്‍

Arrest | വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ CPM പഞ്ചായത്ത് അംഗം അറസ്റ്റില്‍

രതീഷ്കുമാർ ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. 

 • Share this:
  കൊല്ലം കൊട്ടിയത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഎം പഞ്ചായത്ത് അംഗം അറസ്റ്റില്‍. ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയെത്തുടർന്ന്, ഒളിവിൽ കഴിയുകയായിരുന്ന സിപിഎം പഞ്ചായത്ത് അംഗമായ വടക്കേമൈലക്കാട് ലക്ഷ്മിഭവനത്തിൽ രതീഷ്കുമാറിനെ(42)യാണ്  കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.. ആദിച്ചനല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറാണ് പിടിയിലായ രതീഷ്കുമാര്‍.

  രതീഷ്കുമാറിന്റെ ഭാര്യ കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രതീഷ് വിവാഹ വാഗ്ദാനം നൽകിയ യുവതി ഭർത്താവുമായി പിണങ്ങി കഴിയുകയാണ്. വീട്ടുകാരുടെ അറിവോടെ ഓഗസ്റ്റിൽ ഇരുവരുടെയും വിവാഹം ഉറപ്പിച്ചു. യുവതിയുടെ വീട്ടുകാരിൽനിന്ന് രതീഷ്കുമാർ പലപ്പോഴായി സാമ്പത്തിക സഹായം അഭ്യർഥിച്ചു. ഇതു പ്രകാരം യുവതി ലോണെടുത്തും കടം വാങ്ങിയും പലപ്പോഴായി  പണം നൽകുകയും ചെയ്തു.

  ഇതിനിടെ രതീഷിനെക്കുറിച്ച് മോശമായ അഭിപ്രായം ഉണ്ടായതോടെ ബന്ധം തുടരേണ്ട എന്ന നിലപാട് യുവതിയുടെ അമ്മ എടുത്തത് ഇയാളെ പ്രകോപിപ്പിച്ചു.  ഇയാൾ യുവതിയെയും കൂട്ടി വർക്കല, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് വീട്ടുകാർ അറിയാതെ കഴിഞ്ഞ മേയ് ആദ്യവാരത്തിൽ‌ കടന്നു. മകളെ കാണാനില്ലെന്നു കാട്ടി യുവതിയുടെ അമ്മ കൊട്ടിയം പൊലീസിൽ പരാതി നൽ‌കി.

  Also Read- സ്വര്‍ണം തരികളാക്കി വസ്ത്രത്തില്‍ ഒട്ടിച്ചുവെക്കും; നെടുമ്പാശേരി വഴി കടത്തിയ 1.5 കിലോ സ്വര്‍ണം പിടികൂടി

  ഏതാനും ദിവസത്തിനു ശേഷം ഇരുവരും കൊട്ടിയം പൊലീസ് സ്റ്റേഷനിലും പിന്നീട് കോടതിയിലും ഹാജരായി.  ഒന്നിച്ചു താമസിച്ചുകൊള്ളാമെന്നും ഇരുവരുടെയും മക്കളെ നോക്കിക്കൊള്ളാമെന്നും കോടതിയെ ബോധിപ്പിച്ചു. പിന്നീട് ഇരുവരും കണ്ണനല്ലൂർ നെടുമ്പനയിൽ വാടക വീട്ടിൽ താമസം ആരംഭിച്ചു . ഇവിടെ വച്ചും രതീഷ്കുമാർ ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു.  പരാതി നൽകുമെന്ന് പറഞ്ഞതോടെ രതീഷ്കുമാർ ഒളിവിൽ പോകുകയായിരുന്നു.

  കാമുകിയ്ക്ക് മറ്റൊരു ബന്ധമെന്ന് സംശയം; തിരുവനന്തപുരത്ത് യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ


  തിരുവനന്തപുരം കല്ലറയിൽ (Kallara) യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പാങ്ങോട് പുലിപ്പാറ ശാസ്താ കുന്ന് സിമി ഭവനിൽ സുമി (18) ആണു കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് കീഴായിക്കോണം ചരുവിള പുത്തൻ വീട്ടിൽ ഉണ്ണിയെ (21) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സുമിയും ആത്മഹത്യ ചെയ്ത ഉണ്ണിയും തമ്മിൽ ദീർഘകാലത്തെ പരിചയമുണ്ടായിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. മറ്റൊരു സുഹൃത്ത് സുമിയുമായി അടുപ്പം സ്ഥാപിച്ചതാണ് ഉണ്ണിയെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

  ഇരുവരെയും സുമിയുടെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലും സുമിയെ നിലത്ത് വീണ് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.

  അകന്ന ബന്ധുകൂടിയായ ഉണ്ണി സുമിയുടെ വീട്ടിലാണ് രണ്ടുവർഷമായി കഴിഞ്ഞു വന്നിരുന്നത്.
  എന്നാൽ കുറച്ച് നാളായി ഇരുവരും തമ്മിൽ ഇടയ്ക്ക് പിണക്കം ഉണ്ടായിരുന്നു. മറ്റൊരു യുവാവുമായി ബന്ധം ചൂണ്ടിക്കാട്ടി ഉണ്ണി തന്നെ മർദ്ദിച്ചതായി സുമി വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ശനിയാഴ്ച്ച സുമിയും ഉണ്ണിയും തമ്മിൽ പിണങ്ങുകയും സുമി ശ്വസം മുട്ടലിനുള്ള എട്ട് ഗുളികകൾ ഒരുമിച്ച് എടുത്ത് കഴിക്കുകയും ചെയ്തിരുന്നു.

   Also Read- 'ഞാൻ ഒരാളെ കൊന്നു'; ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു; സുഹൃത്ത് കീഴടങ്ങി

  തുടർന്ന് വീട്ടുക്കാർ സുമിയെ ആശുപത്രിയിൽ കൊണ്ടുപോയി. പിന്നാലെ ഉണ്ണിയും കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം ഇന്നലെയാണ് ഇരുവരും തമ്മിൽ വീണ്ടും സംസാരിക്കുന്നത്.

  ഇന്നലെ സുമിയുടെ വീട്ടിലേക്ക് ജെസിബി ഡ്രൈവറായ അഞ്ചൽ സ്വദേശിയായ യുവാവിനെ വിളിച്ചുവരുത്തിയിരുന്നു. ഇയാളുമായി സുമിക്ക് ബന്ധം ഉള്ളതായാണ് ഉണ്ണി ആരോപിച്ചിരുന്നത്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ സംസാരിച്ചു പ്രശ്നങ്ങൾ പരിഹരിച്ചതായണ് പറയപ്പെടുന്നത്. പിന്നീട്
  രാത്രിയോടെ കാര്യങ്ങൾ സംസാരിക്കാൻ എന്ന് പറഞ്ഞ് ഉണ്ണി സുമിയുമായി പുറത്തേക്കിറങ്ങി തുടർന്ന് ഇതുവരെയും കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സുമിയെ അബോധാവസ്ഥയിൽ നിലത്തു വീണു കിടക്കുന്ന നിലയിലും ഉണ്ണിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.

  സംഭവസ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ റബ്ബർ തോട്ടത്തിൽ വച്ച് ഇരുവരും തമ്മിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
  Published by:Arun krishna
  First published: