• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചികിത്സയ്ക്കു മുങ്ങിയ സി.പി.എം പഞ്ചായത്തംഗം പൊങ്ങിയത് ജയിലില്‍; ശിക്ഷിക്കപ്പെട്ടത് വനപാലകരെ ആക്രമിച്ച കേസില്‍


Updated: May 1, 2018, 9:41 PM IST
ചികിത്സയ്ക്കു മുങ്ങിയ സി.പി.എം പഞ്ചായത്തംഗം പൊങ്ങിയത് ജയിലില്‍; ശിക്ഷിക്കപ്പെട്ടത് വനപാലകരെ ആക്രമിച്ച കേസില്‍

Updated: May 1, 2018, 9:41 PM IST
ഇടുക്കി: ആയൂര്‍വേദ ചികിത്സയ്ക്കു വേണ്ടി അവധിയെടുത്ത സി.പി.എം പഞ്ചായത്തംഗം മുങ്ങിയത് ജയിലിലേക്ക്. തമിഴ്‌നാട്ടില്‍ തിരുമ്മല്‍ ചികിത്സയ്ക്കു വേണ്ടി പഞ്ചയത്തില്‍നിന്നും പാര്‍ട്ടിയില്‍നിന്നും അവധി എടുത്ത പഞ്ചായത്തംഗമാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായത്.

ഫോറസ്റ്റ് ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ തനിക്ക് കോടതി തടവു ശിക്ഷ വിധിച്ചതറിഞ്ഞാണ് പഞ്ചായത്തംഗം ചികിത്സയുടെ പേരില്‍ അവധിക്ക് അപേക്ഷ നല്‍കിയത്. തൊടുപുഴ ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പ്രതിനിധിയും സി.പി.എം നേതാവുമായ പുതുപ്പറമ്പില്‍ രാജു ആണ് നാട്ടുകാരെയും പാര്‍ട്ടിയെയും അറിയിക്കാതെ ജയിലിലെത്തി ശിക്ഷ ഏറ്റുവാങ്ങിയത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രാജുവിനെ കൂടാതെ അദ്ദേഹത്തിന്റെ സഹോദരന്‍ ബാബു, അറയ്ക്കമാലില്‍ റോയി എന്നിവരും ജയിലിലാണ്. ഇവര്‍ക്ക് ഒരു വര്‍ഷം കഠിന തടവും 25000 രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷ അറിഞ്ഞയുടന്‍ മൂന്നു പ്രതികളും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാകുകയായിരുന്നു. ഇവരെ പിന്നീട് വിയ്യൂര്‍ ജയിലിലേക്കു മാറ്റി.

2002-ല്‍ നടന്ന സംഭവത്തിലാണ് പഞ്ചായത്തംഗത്തിന് എതിരെ കോടതി വിധിയുണ്ടായത്. കാട്ടില്‍നിന്നും തടി മോഷിടിച്ചതിന് മൂവരെയും വനപാലകര്‍ പിടികൂടിയിരുന്നു. ഇതിനിടെ അവര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ കരിമണ്ണൂര്‍ പൊലീസാണ് മൂവര്‍ക്കുമെതിരെ കേസെടുത്തത്.

ജില്ലാ കോടതി പ്രതികളെ രണ്ടു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ഈ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായില്ല. ഇതോടെയാണ് രഹസ്യമായി കീഴടങ്ങാന്‍ പഞ്ചായത്തംഗം തീരുമാനിച്ചത്.
Loading...
ഇതേത്തുടര്‍ന്ന്് തിരുമ്മല്‍ ചികിത്സയ്ക്കു പോകുകയാണെന്നു കാട്ടി രാജു പഞ്ചായത്ത് സെക്രട്ടറിക്ക് കത്തു നല്‍കുകയായിരുന്നു.
First published: May 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍