• HOME
  • »
  • NEWS
  • »
  • crime
  • »
  • Covid 19: നിരീക്ഷണത്തിൽ കഴിഞ്ഞ പെൺകുട്ടിയുടെ വീടാക്രമിച്ച സംഭവം: ആറു പാർട്ടി അംഗങ്ങളെ സിപിഎം സസ്പെൻഡ് ചെയ്തു

Covid 19: നിരീക്ഷണത്തിൽ കഴിഞ്ഞ പെൺകുട്ടിയുടെ വീടാക്രമിച്ച സംഭവം: ആറു പാർട്ടി അംഗങ്ങളെ സിപിഎം സസ്പെൻഡ് ചെയ്തു

CPM Suspends 6 Workers | പാർട്ടി അംഗങ്ങളായ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൻ എന്നിവരെയാണ് പാർട്ടി അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതെന്ന് ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു അറിയിച്ചു.

cpm

cpm

  • Last Updated :
  • Share this:
    പത്തനംതിട്ട: തണ്ണിത്തോട്ടിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ വീടിനുനേരെ ഉണ്ടായ കല്ലേറും ആക്രമണവും അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവർത്തനമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. സംഭവത്തിൽ ഉൾപ്പെട്ട സിപിഎം അംഗങ്ങളായ ആറുപേരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി പത്തനംതിട്ട ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കി.

    പാർട്ടി അംഗങ്ങളായ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൻ എന്നിവരെയാണ് പാർട്ടി അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതെന്ന് ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു അറിയിച്ചു.

    കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ വീടിനുനേരെയാണ് തണ്ണിത്തോട്ടിൽ ആക്രമണമുണ്ടായത്. പെൺകുട്ടിക്കും വീട്ടുകാർക്കും നേരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. പെൺകുട്ടിയുടെ അച്ഛനു വധഭീഷണിയുമുണ്ടായി. ജീവന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് വീടിനുനേരെ ആക്രമണവും കല്ലേറുമുണ്ടായത്.

    സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവർ മൂന്നുപേരും സിപിഎം പ്രവർത്തകരായിരുന്നു.
    You may also like:Covid 19: ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച 12 പേരിൽ 11 പേർക്കും രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെ [NEWS]കർണാടകം ചികിത്സ നിഷേധിക്കുന്ന സംഭവം: വേണ്ടിവന്നാൽ ആകാശമാർഗം രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രികളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി [NEWS]COVID 19 | ആത്മവിശ്വാസം നല്ലത്, ജാഗ്രത ഉപേക്ഷിക്കരുത്, വ്യാപനസാധ്യത ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി [NEWS]
    അതിനിടെ പെൺകുട്ടിയുടെ വീടിനുനേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കുറ്റവാളികൾക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കുമെന്നും അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാർ ഏത് പാർട്ടിയാണെന്നത് പ്രശ്നമല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ അന്വേഷണവിധേയമായി സിപിഎം നടപടി സ്വീകരിച്ചിരിക്കുന്നത്.
    Published by:Anuraj GR
    First published: