നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണനെതിരെ പെൺവാണിഭക്കേസ് പ്രചരിപ്പിച്ച് സി.പി.എം. അണികൾ

  മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണനെതിരെ പെൺവാണിഭക്കേസ് പ്രചരിപ്പിച്ച് സി.പി.എം. അണികൾ

  2006ൽ കണ്ണൂർ തളിപ്പറമ്പിൽ രജിസ്റ്റർ ചെയ്ത കേസാണ് പ്രചരിപ്പിക്കുന്നത്. കെട്ടിച്ചമച്ചതാണെന്ന് കണ്ട് ഹൈക്കോടതി 2008ൽ കേസ് റദ്ദാക്കിയിരുന്നു

  അന്നത്തെ പത്രവാർത്ത, ഇൻസെറ്റിൽ രാധാകൃഷ്ണൻ

  അന്നത്തെ പത്രവാർത്ത, ഇൻസെറ്റിൽ രാധാകൃഷ്ണൻ

  • Share this:
  തിരുവനന്തപുരം: വർഷങ്ങൾക്ക് മുൻപ് കണ്ണൂർ തളിപ്പറമ്പിലെ കൂവോട്ട് പ്രവർത്തിച്ചിരുന്ന പഞ്ചനക്ഷത്ര വ്യഭിചാര കേന്ദ്രം റെയ്ഡ് ചെയ്തപ്പോൾ മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണൻ അറസ്റ്റിലായ വിഷയം ഉയർത്തിക്കാട്ടി സി.പി.എം. അണികൾ. 2006ൽ കണ്ണൂർ ഡിസിആർബി ഡിവൈഎസ്പി ആയിരുന്നു കെ. രാധാകൃഷ്ണൻ. അന്നത്തെ അറസ്റ്റിന്റെ പത്രവാർത്ത ഉൾപ്പെടെയാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് കൂടാതെ നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ രാധാകൃഷ്ണൻ പങ്കാളി ആയിട്ടുണ്ടെന്നും പ്രചരണം ഉണ്ട്. എന്നാൽ പെൺവാണിഭ കേസ് രണ്ട് വർഷത്തിന് ശേഷം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

  സി.ഐ. രജിസ്ട്രർ ചെയ്യേണ്ട കേസ് അസിസ്റ്റന്റ് എസ്.ഐ. രജിസ്ട്രർ ചെയ്തതിൽ തന്നെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. 2008ന് ശേഷം രാധാകൃഷ്ണൻ സർവ്വീസിൽ തിരികെ കയറിയിരുന്നു. എന്നാൽ കഞ്ചാവ് മാഫിയ ബന്ധം ആരോപിച്ചായിരുന്നു പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടപടി എടുത്തത്. ഇതിന് ശേഷം IPS കിട്ടിയിട്ടും സർവീസിൽ തിരികെ പ്രവേശിപ്പിച്ചിരുന്നില്ല. വിരമിച്ച് കഴിഞ്ഞാലും സർവ്വീസ് കാലത്തെ കേസുകൾ സെറ്റിൽ ആകാതെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിക്കില്ല എന്ന നിയമം ഉള്ളതിനാലാണ് അനുകൂല്യം ലഭിക്കാത്തതെന്നുമാണ് ന്യായീകരണം.

  എന്നാൽ ആരോപണങ്ങളും നടപടികളും രാഷ്ട്രീയ പ്രേരിതമെന്നാണ് രാധാകൃഷ്ണൻ പറയുന്നത്. സ്ഥാനക്കയറ്റത്തിലൂടെ ഐ.പി.എസ്. നേടിയ കെ. രാധാകൃഷ്ണൻ ആറ് മാസം മുൻപാണ് വിരമിച്ചത്. ഇപ്പോൾ കർണാടകയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ചീഫ് ജോലിയാണ്. കഴിഞ്ഞ ദിവസം അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്യൂരിറ്റി ജോലിയും നഷ്ടമായേക്കാമെന്ന ആശങ്കയിലാണ് ഇപ്പോൾ.

  സി.പി.എം. ഇപ്പോഴും വേട്ടയാടുന്നു എന്നും ജീവിക്കാൻ വേറെ വഴിയില്ലാത്തതിനാലാണ് സെക്യൂരിറ്റി ജോലിയ്ക്ക് ഇറങ്ങിയതെന്നും രാധാകൃഷ്ണൻ പറയുന്നു.

  ഫസൽ വധത്തിൽ സി.പി.എം. നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനിലേക്കും അന്വേഷണം തുടങ്ങിയത് കെ. രാധാകൃഷ്ണനാണ്. ആർ.എസ്.എസുകാരെ പ്രതിയാക്കണമെന്ന അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം തള്ളിയതും വൈരാഗ്യത്തിന് കാരണമായെന്ന് പറയുന്നു. സിപിഎമ്മുമായി ബന്ധപെട്ടവരിലേയ്ക്ക് അന്വേഷണം പോയാൽ തന്നെ ആദ്യം അറിയിക്കണമെന്ന് കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇത് താൻ അനുസരിച്ചില്ല.

  സി.പി.എം. വൃത്തങ്ങൾ പൊലീസിനെ അറിയിച്ച പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കുകയും ചെയ്തിരുന്നെന്ന് രാധാകൃഷ്ണൻ പറയുന്നു. പിണറായി സർക്കാരെത്തിയതിന് പിന്നാലെ സസ്പെൻഡ് ചെയ്തു. വിരമിക്കും വരെ തിരിച്ചെടുത്തില്ല. അപേക്ഷയുമായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോളും അധിക്ഷേപിച്ചതായും ആരോപണമുണ്ട്. ആത്മഹത്യ അല്ലാതെ മറ്റ് വഴികൾ ഇല്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ അങ്ങനെ ആയിക്കോട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞെന്നും രാധാകൃഷ്ണൻ ആരോപിച്ചു.

  സഹായം തേടി പലതവണ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടും പരിഹാരം ഉണ്ടായില്ല. അന്വേക്ഷിക്കുമ്പോൾ അപേക്ഷ കിട്ടിയില്ലെന്നാണ് മറുപടിയെന്നും കെ. രാധാകൃഷ്ണൻ പറയുന്നു. നാലര വർഷം നീണ്ട സസ്പെന്ഷൻ കാലയളവിലെ ആനുകൂല്യങ്ങളോ പെൻഷനോ നൽകിയിട്ടും ഇല്ല. പ്രതികാര നടപടി തുടർന്നാൽ ആത്മഹത്യ അല്ലാതെ മറ്റ് വഴികൾ ഇല്ലെന്നാണ് രാധാകൃഷ്ണൻ പറയുന്നത്.
  Published by:user_57
  First published: