ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം(CPM) പ്രവര്ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടിസി സന്തോഷിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ ബിഎംഎസ്(BMS) പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ രണ്ടു ബിഎംഎസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കുരുവി സന്തോഷ്, ഷണ്മുഖന് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന് കാരണം മുന്‍വൈരാഗ്യമാണെന്ന് പൊലീസ് പറയുന്നു.
വിചാരണയ്ക്കെത്താതെ മുങ്ങി; മരിച്ചെന്ന് കോടതിയെ അറിയിച്ചു; ഒടുവില്‍ 'പരേതനായ' പ്രതി പിടിയില്‍
മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണയ്ക്കെത്താതെ മുങ്ങി. പ്രതി മരണപ്പെട്ടുവെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം മരിച്ചയാളിന്റെ മരണസര്‍ട്ടിഫിക്കറ്റ് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ലഭ്യമായില്ല. വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിലാണ് 'പരേതനായ' പ്രതി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി.
തമിഴ്നാട് രാമേശ്വരം സ്വദേശി സിനായി മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷം മുമ്പ് വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബര്‍ട്ട് കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഇയാള്‍. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജോണ്സണ്, മുഹമ്മദാലി, സിനായി മുഹമ്മദ് എന്നിവര്‍ റോബര്‍ട്ടിനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതികളില്‍ സിനായി മുഹമ്മദ് പിന്നീട് കോടതിയില്‍ ഹാജരായില്ല. കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പ്രതിയുടെ അഭിഭാഷകനോട് വിവരമന്വേഷിച്ചപ്പോഴാണ് സിനായി മരിച്ചുവെന്ന് അറിയിച്ചത്. തുടര്‍ന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ് തുടങ്ങിയവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.