ബാബുവിനെ കൊലപ്പെടുത്തിയത് ബൈക്കിലെത്തിയ നാലു പേര്; ഷനോജിനെ വെട്ടിയത് ആറംഗ സംഘം
Updated: May 8, 2018, 10:20 PM IST
Updated: May 8, 2018, 10:20 PM IST
കണ്ണൂര്‍: സി.പി.എം പ്രാദേശിക നേതാവ് ബാബുവിനെ കൊലപ്പെടുത്തിയത് ബൈക്കിലെത്തിയ നാലംഗ സംഘവും ഷനോജിനെ വെട്ടിയത് ആറംഗസംഘവുമെന്നു സൂചന. അതേസമയം പ്രതികളെ ഇനിയും തിരിച്ചരിയാനുണ്ടെന്നും ബാബുവിനെ വെട്ടിയത് 2010 ല്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണെന്നുമാണ് പൊലീസിന്റെ പ്രഥമിക നിഗമനം.
ഒ.പി. രജീഷ്, മസ്താരാജേഷ്, മഗ്നീഷ്, കാരിക്കുന്നേല്‍ സുനി എന്നീ ആര്.എസ്.എസുകാരാണ് ബാബുവിനെ വെട്ടിയ കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. പ്രാദേശിക സി.പി.എം നേതൃത്വമാണ് പ്രതികള്‍ ആരൊക്കെയാണെന്നു കാട്ടി പൊലീസിനു പരാതി നല്‍കിയത്. തുടര്‍ന്ന് ഇവരെ ഉള്‍പ്പെ
ടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം നാലു പേരും ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.
2010 ല്‍ ന്യൂമാഹിയില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിരുന്നു. ഈ കൊലപാതകങ്ങള്‍ക്കു പിന്നിലെ ആസൂത്രകന്‍ ബാബു ആണെന്നു ബി.ജെ.പി നേതാക്കള്‍ അന്ന് ആരോപണമുന്നയിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ബാബുവിനെ വെട്ടിയതെന്നാണ് സംശയം. നാലംഗ സംഘമാണ് ബാബുവിനെ വെട്ടിയതെന്നാണ് പോലീസ് കരുതുന്നത്. ഇന്നലെ രാത്രി 9.30 യോടെ പണി സ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബാബുവിനെ പിന്തുടര്ന്ന് സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ബാബുവിന്റെ ഒപ്പമുള്ള ആരോ ഒറ്റുകൊടുത്തതാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
ആര്.എസ്.എസ് പ്രവര്ത്തകന് ഷനേജിന്റെ കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ആറു പേരും പ്രദേശവാസികള്‍ തന്നെയാണെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ചുരുങ്ങിയ ദൂരത്തിലാണ് ഇരയായ രണ്ടു പേരുടേയും വീടുകള്‍ സ്ഥിതി ചെയ്യുന്നത്.കൊലപാതകങ്ങളെ തുടര്‍ന്ന് തലശേരി സബ്ഡിവിഷണല്‍ പരിധിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മാഹിയുടെ സമീപ പ്രദേശങ്ങളായ ചൊക്ളി, പള്ളൂര്‍, ന്യൂമാഹി പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.
ഒ.പി. രജീഷ്, മസ്താരാജേഷ്, മഗ്നീഷ്, കാരിക്കുന്നേല്‍ സുനി എന്നീ ആര്.എസ്.എസുകാരാണ് ബാബുവിനെ വെട്ടിയ കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. പ്രാദേശിക സി.പി.എം നേതൃത്വമാണ് പ്രതികള്‍ ആരൊക്കെയാണെന്നു കാട്ടി പൊലീസിനു പരാതി നല്‍കിയത്. തുടര്‍ന്ന് ഇവരെ ഉള്‍പ്പെ
ടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം നാലു പേരും ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.
Loading...