തൃശൂര്‍: സിപിഎം(CPM) പ്രവര്ത്തകന് ചെമ്പനേഴത്ത് രാജുവിനെ വെട്ടിക്കൊലപ്പെടുത്തി കേസില്‍(Murder Case) ഏഴ് ബിജെപി(BJP) പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികളെയും ഒമ്പതാം പ്രതിയെയുമാണ് കോടതി ശിക്ഷിച്ചത്.
പ്രതികള്‍ വിവിധ വകുപ്പുകളിലായി 1,35,000 രൂപ പിഴയും ഒടുക്കണം. ഇല്ലെങ്കില്‍ ആറുമാസംകൂടി ശിക്ഷ. പിഴസംഖ്യ കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ സന്ധ്യയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു. രതീഷ്, ഗിരീഷ്, മനോജ്, രഞ്ജിത്ത്, സുരേന്ദ്രന്, കിഷോര്‍, ഷാജി എന്നിവരെയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്.
2006 സെപ്റ്റംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവാഹ ശേഷം ഭാര്യ സന്ധിയുമൊത്ത് ഭാര്യയുടെ സഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് പോയതായിരുന്നു രാജു. പുലര്‍ച്ചെ രണ്ട് മണിക്ക് അതിക്രമിച്ച് കയറി അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യ സന്ധ്യയുടെ കൈയ്ക്ക് വെട്ടേറ്റിരുന്നു. വീട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു.
അക്രമം നടത്തിയവര്‍ പരിസരം വിട്ടുപോയിട്ടില്ലെന്ന ഭയം കാരണം രാജുവിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ക്കായില്ല. പിന്നീട് വിവരം അറിഞ്ഞെത്തിയവരാണ് രാജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. വെട്ടേറ്റ് രക്തംവാര്‍ന്നാണ് രാജുമരിച്ചത്.
പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങളായ കൊലപാതകം, അന്യായമായി സംഘം ചേരല്‍ തുടങ്ങിയവ കോടതി ശരിവച്ചിരുന്നു. കേസില്‍ 2 പേരെ കോടതി വെറുതെ വിട്ടു. യുവമോര്‍ച്ച മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന സത്യേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു രാജു. ഇതാണ് കൊലപാതകത്തിന് കാരണമായത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.