നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു ; സഹോദരന്റെ മകന്‍ പോലീസ് കസ്റ്റഡിയില്‍

  ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു ; സഹോദരന്റെ മകന്‍ പോലീസ് കസ്റ്റഡിയില്‍

  നെഞ്ചിനും, വയറിനും, കൈക്കും ഗുരുതര പരിക്കേറ്റ സുരേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  ആലപ്പുഴ:അമ്പലപ്പുഴില്‍ സിപിഎം(cpm) പ്രവര്‍ത്തകന് വെട്ടേറ്റു.
  സനാതന പുരം ഉമാ പറമ്പ് കരുണാകരന്റെ മകന്‍ സുരേഷ് (65) ന് ആണ് വെട്ടേറ്റത്.സംഭവുമായി ബന്ധപ്പെട്ട് സുരേഷിന്റെ സഹോദരന്റെ മകന്‍ മനുവിനെ പോലീസ് (police)കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

  നെഞ്ചിനും, വയറിനും, കൈക്കും ഗുരുതര പരിക്കേറ്റ സുരേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബന്ധുമായ മനു വടിവാളുമായി എത്തി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പോലീസിന് മെഴി നല്‍കി. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. മനു നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്‌.

  Malappuram | അമ്മയ്ക്കൊപ്പം വസ്ത്രം വാങ്ങാനെത്തിയ കുട്ടിയുടെ പാദസരം മോഷ്ടിച്ചയാൾ അറസ്റ്റിൽ

  ലോട്ടറി വിൽപ്പനക്കാരനെ കാർ ഇടിച്ച് വീഴ്ത്തി പേഴ്സ് തട്ടിയെടുത്ത പ്രതികൾ പിടിയിൽ. ആലപ്പുഴ എടത്വായിലാണ് കേസിന് ആസ്പദമായ സംഭവം. ലോട്ടറി വിൽപ്പനക്കാരനെ കാർ കൊണ്ട് ഇടിച്ച ശേഷം പേഴ്സുമായി കടന്നു കളഞ്ഞ പ്രതികളെ തിരുവനന്തപുരം കാട്ടാക്കടിയിൽ വെച്ച് എടത്വാ പോലീസ് പിടികൂടുകയായിരുന്നു.

  വളാഞ്ചേരിയിൽ ടെക്സ്റ്റൈൽസിൽ നിന്നും വസ്ത്രം വാങ്ങുന്നതിനിടെ കുട്ടിയുടെ പാദസരം മോഷ്ടിച്ച കേസിലെ പ്രതി വളാഞ്ചേരിയിൽ അറസ്റ്റിൽ. പാലച്ചിറമാട്, എടരിക്കോട് സ്വദേശി ചങരൻചോലവീട്ടിൽ അബ്ദുൽ കരീം(47) നെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. തുണി വാങ്ങാനായി അമ്മയോടൊപ്പം ടെക്സ്റ്റൈൽസ് ഷോപ്പിലെത്തിയ കുട്ടിയുടെ കാലിൽ നിന്ന് പാദസരം പൊട്ടിച്ചെടുത്ത കേസിലാണ് അബ്ദുൽ കരീമിനെ പൊലീസ് പിടികൂടിയത്.

  വളാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ ജെ ജിനേഷിന്റെ നിർദേശാനുസരണം വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ ൻ മുഹമ്മദ്‌ റഫീഖ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജി എസ് ഐ ബെന്നി, ജയകൃഷ്ണൻ, ജോൺസൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവമറിഞ്ഞ് ഉടനെതന്നെ പോലീസ് സംഘം കടയിലെത്തി സി സി ടി വി പരിശോധിച്ച് തിരിച്ചറിഞ്ഞ അടയാളങ്ങൾ സഹിതം വളാഞ്ചേരി ടൗണിൽ നടത്തിയ പരിശോധനയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.

  രണ്ടു വയസ്സുകാരിയായ കുട്ടിയെ ഷോപ്പിലിരുത്തി വസ്ത്രം വാങ്ങുന്ന സമയത്താണ് ഈ പ്രതി കുട്ടിയുടെ കാലിനു മുകളിൽ മറ്റൊരു വസ്ത്രം മറച്ചു പിടിച്ചുകൊണ്ട് കുട്ടിയുടെ പാദസരം പൊട്ടിച്ചെടുത്തത്. പാദസരം കാണാതായത് ഉമ്മ അപ്പോൾ തന്നെ ഷോപ്പ് ഉടമയെ അറിയിക്കുകയായിരുന്നു. സിസിടിവി പരിശോധിക്കുകയായിൽ കരിനീല മുണ്ടും മങ്ങിയ ഓറഞ്ചു നിറത്തിലുള്ള ഷർട്ടും ധരിച്ച ഒരാളെ കാണാൻ സാധിച്ചത്. ഈ വിവരമാണ് പോലീസിന് പ്രതിയെ പിടികൂടാൻ സഹായകരമായത്.
  Published by:Jayashankar AV
  First published:
  )}