ആലപ്പുഴ: റോഡ് തകര്‍ന്നതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക് പോസ്റ്റിട്ടതിന് പിന്നാലെ ചാരുംമൂട്ടിൽ പാര്‍ട്ടി അനുഭാവികളായ പട്ടികജാതി കുടുംബത്തിന് നേരെ ആക്രമണം. ഡിവൈഎഫ്ഐ മുൻ നേതാവ് കൂടിയായ സതീഷ് ബാബുവിന്റെ വീടാണ് ചാരുംമൂട് ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. എന്നാൽ അക്രമം ഉണ്ടായില്ലെന്നും തർക്കം മാത്രമെന്നുമാണ് പൊലീസ് വിശദീകരണം.
കഴിഞ്ഞ ദിവസം സതീഷ് ബാബു ചുനക്കരയിലെ പ്രാദേശിക റോഡ് പണിയെ വിമർശിച്ചുക്കൊണ്ട് ഒരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് ഏരിയ സെക്രട്ടറി എം.ബിനുവും 30 ഓളം പ്രവർത്തകരും കൂടിച്ചേർന്ന് വ്യാഴാഴ്ച രാത്രി 12 മണിയോടെ സതീഷിന്റെ വീട്ടിലെത്തുകയും ആക്രമിക്കുകയുമായിരുന്നു.
Also read-ആണ്‍കുട്ടിയെന്ന് കരുതി വിദ്യാര്‍ത്ഥിനിയെ നാലംഗ സംഘം മര്‍ദിച്ചു
ജാതി പറഞ്ഞ് ആക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. അക്രമത്തിൽ പരിക്കേറ്റ സതീഷിനെ ഭാര്യ വീടിനകത്തേക്ക് കയറ്റി വാതിലടയ്ക്കുകയായിരുന്നു. പിന്നീട് ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. സതീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അക്രമികൾ സമ്മതിച്ചില്ല. തുടർന്ന് പൊലീസെത്തിയാണ് സതീഷിനെ ആശുപത്രിയിൽ എത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.