നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'ജീവന് ഭീഷണിയുണ്ടായിട്ടും പൊലീസ് സുരക്ഷ ഒരുക്കുന്നില്ല' ആരോപണവുമായി ക്രിക്കറ്റ് താരത്തിന്‍റെ മുൻ ഭാര്യ

  'ജീവന് ഭീഷണിയുണ്ടായിട്ടും പൊലീസ് സുരക്ഷ ഒരുക്കുന്നില്ല' ആരോപണവുമായി ക്രിക്കറ്റ് താരത്തിന്‍റെ മുൻ ഭാര്യ

  രാമക്ഷേത്ര ഭൂമിപൂജയ്ക്ക് ആശംസകൾ അറിയിച്ചതോടെയാണ് സമൂഹമാധ്യമങ്ങൾ വഴിയും ഫോണിലൂടെയും ഹസിന് ജഹാന് ഭീഷണി സന്ദേശങ്ങൾ വരാൻ തുടങ്ങിയത്

  hasin

  hasin

  • Share this:
   കൊൽക്കത്ത: ജീവന് ഭീഷണിയുണ്ടായിട്ടും പൊലീസ് സുരക്ഷ ഒരുക്കുന്നില്ലെന്ന ആരോപണവുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ. രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചതിനുശേഷമാണ് ഹസിൻ ജഹാന് ഭീഷണി സന്ദേശങ്ങൾ വന്നു തുടങ്ങിയത്. ഇതേത്തുടർന്ന് തനിക്കും മകൾക്കും സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് ഇവർ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു.

   രാമക്ഷേത്ര ഭൂമിപൂജയ്ക്ക് ആശംസകൾ അറിയിച്ചതോടെയാണ് സമൂഹമാധ്യമങ്ങൾ വഴിയും ഫോണിലൂടെയും ഹസിന് ജഹാന് ഭീഷണി സന്ദേശങ്ങൾ വരാൻ തുടങ്ങിയത്. ബലാത്സംഗം ചെയ്തുകൊല്ലുമെന്ന തരത്തിൽ നൂറുകണക്കിന് സന്ദേശങ്ങൾ ലഭിച്ചതായി ഹസിൻ ജഹാൻ പറഞ്ഞിരുന്നു.

   അതിനിടെ ഭാര്യയോടൊപ്പമുള്ള മകളെ കണ്ടിട്ട് ഏറെക്കാലമായെന്നും, ഇതിൽ ദുഖമുണ്ടെന്നും മുഹമ്മദ് ഷമി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
   You may also like:ക്രീസിലേക്ക് മടങ്ങാനൊരുങ്ങി ശ്രീശാന്ത്; വിദേശ ലീഗിൽ കളിക്കാനായി തയ്യാറെടുപ്പ് [NEWS]Onion Price| ഉള്ളി വില മൂന്നിരട്ടിയായി; കയറ്റുമതി നിരോധിച്ച് കേന്ദ്രം [NEWS] തിരുവനന്തപുരത്ത് വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും പൊള്ളലേറ്റ് മരിച്ച നിലയിൽ [NEWS]
   2014ൽ വിവാഹിതരായ 2018 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2019ൽ കോടതിക്കു പുറത്ത് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ ഗാർഹിക പീഡനം ആരോപിച്ച് ഷമിക്കെതിരെ ഹസിൻ നൽകിയ പരാതി നിലവിലുണ്ട്.
   Published by:Anuraj GR
   First published:
   )}