HOME » NEWS » Crime » CRIME BRANCH CASE AGAINST POLICE OFFICER FOR IMPERSONATION

പൊലീസ് ആസ്ഥാനത്ത് എസ്‌.ഐയുടെ ആള്‍മാറാട്ടം; വ്യാജ സീലും ഡിവൈ.എസ്.പിയുടെ യൂണിഫോമും കണ്ടെത്തി

എസ്.ഐ.യായ ജേക്കബ് സൈമണ്‍ ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

News18 Malayalam | news18-malayalam
Updated: March 7, 2021, 3:21 PM IST
പൊലീസ് ആസ്ഥാനത്ത് എസ്‌.ഐയുടെ ആള്‍മാറാട്ടം; വ്യാജ സീലും ഡിവൈ.എസ്.പിയുടെ യൂണിഫോമും കണ്ടെത്തി
ജേക്കബ് സൈമൺ
  • Share this:
തിരുവനന്തപുരം: ആൾമാറാട്ടം നടത്തിയതിന് പൊലീസ് ആസ്ഥാനത്തെ എസ്‌.ഐക്കെതിരെ കോസെടുത്തു.  ആള്‍മാറാട്ടവും വ്യാജരേഖാ നിര്‍മാണവും നടത്തിയതിന് ജനമൈത്രി പൊലീസിന്റെ അസിസ്റ്റന്റ് നോഡല്‍ ഓഫിസറായ ആംഡ് പൊലീസ് എസ്‌ഐ ജേക്കബ് സൈമണിനെതിരെ ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. എസ്.ഐ.യായ ജേക്കബ് സൈമണ്‍ ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഐജി മുതല്‍ എഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജരേഖകളും സീലുകളും നിര്‍മിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ജേക്കബ് സൈമണെതിരെ ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് നിരീക്ഷണം ഏർപ്പെടുത്തിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡിവൈ.എസ്.പി.യുടെ യൂണിഫോമും ഡി.ജി.പി. ഉള്‍പ്പെടെയുള്ളവരുടെ പേരിലുള്ള വ്യാജ ലെറ്റര്‍ പാഡുകളും കണ്ടെടുത്തു. ഇതിനുപിന്നാലെയാണ് ജേക്കബ് സൈമണിനെതിരേ കേസെടുത്തത്.

Also Read എ.ഡി.ബി വായ്പയുടെ പേരിൽ വിദേശ മലയാളികളെ കബളിപ്പിച്ചു; സരിതാ നായർക്കെതിരെ അറസ്റ്റ് വാറന്റ്

സ്വന്തം ആവശ്യത്തിനായി വിവിധയിടങ്ങളില്‍ ഉപയോഗിക്കാനായിരുന്നു ഇയാൾ ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ രേഖകള്‍ തയാറാക്കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നാണ്ക്രൈംബ്രാഞ്ച് വ‍ൃത്തങ്ങൾ വ്യക്തമാക്കി.

എ.ഡി.ബി വായ്പയുടെ പേരിൽ വിദേശ മലയാളികളെ കബളിപ്പിച്ചു; സരിതാ നായർക്കെതിരെ അറസ്റ്റ് വാറന്റ്
 തിരുവനന്തപുരം: ഏഷ്യൻ വികസന ബാങ്കിൽ നിന്നു 10 കോടി രൂപയുടെ വായ്പ തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ച് വിദേശ മലയാളികളിൽ നിന്നു 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ സരിതാ നായർക്കെതിരെ അറസ്റ്റ് വാറന്റ്. വിചാരണയ്ക്കിടെ കോടതിയിൽ ഹാജരാകാതെ മുങ്ങിയ സരിതയുടെ ജാമ്യ ബോണ്ട് അഡീഷനൽ ചീഫ് മജിസ്ട്രേട്ട് കോടതി റദ്ദാക്കി. ജാമ്യ വസ്തു കണ്ടു കെട്ടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ജാമ്യക്കാർക്കു നോട്ടിസയച്ചു. സരിതയെ 31ന് അകം അറസ്റ്റ് ചെയ്യണമെന്നാണ് കോടതി പൊലീസിനു നൽകിയിരിക്കുന്ന നിർദ്ദേശം.

കേസിൽ സരിതയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണു കോടതി നടപടി. കോസ് പരിഗണിച്ചപ്പോഴൊന്നും സരിത കോടതിയിൽ ഹാജരായിരുന്നില്ല. പ്രവാസികളായ കീഴാറ്റിങ്ങൽ സ്വദേശികളായ മണിയൻ (49), സഹോദരൻ രാധാകൃഷ്ണൻ (47) എന്നിവർ നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത്.

വായ്പ തട്ടിപ്പു കേസിൽ ഒന്നാം പ്രതിയാണു ലക്ഷ്മി നായരെന്നും നന്ദിനിയെന്നും അറിയപ്പെട്ടിരുന്ന സരിത എസ്.നായർ. രണ്ടാം പ്രതി ബിജു രാധാകൃഷ്ണനെ 2018 സെപ്റ്റംബർ ഒന്നിന് ഒരു വർഷം തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചിരുന്നു. 2009 ഒക്ടോബർ 2 നാണു സംഭവം. ബിജു രാധാകൃഷ്ണൻ ഉടമസ്ഥനായും സരിതാ നായർ ചുമതലക്കാരിയുമായി പട്ടം വൃന്ദാവൻ കോളനിയിൽ സിഇഅർഡി എന്ന സ്ഥാപനം നടത്തി വന്നിരുന്നു. ഈ സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പു നടത്തിയെന്നാണ് കേസ്. 2010 ജനുവരി 15നു റജിസ്റ്റർ ചെയ്ത കേസിൽ 2011 ഒക്ടോബർ 9നാണു കുറ്റപത്രം സമർപ്പിച്ചത്. ഇതിനിടെ 16 ലക്ഷം രൂപയുടെ തൊഴിൽ തട്ടിപ്പു കേസിലും സരിതയെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ സരിത ഒളിവിലെന്നാണു പൊലീസ് പറയുന്നത്.
Published by: Aneesh Anirudhan
First published: March 7, 2021, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories