• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് ഭീഷണി: പൊലീസ് പ്രതിയാക്കിയ ഏഴ് പേർക്ക് കേസുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

എൽഡിഎഫ് സർക്കാർ അധികാരമേറ്റ ആദ്യ നാളുകളിലായിരുന്നു മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണം തട്ടിയെന്ന യുവതിയുടെ പരാതി വിവാദമായത്....

news18-malayalam
Updated: November 18, 2019, 12:43 PM IST
മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് ഭീഷണി: പൊലീസ് പ്രതിയാക്കിയ ഏഴ് പേർക്ക് കേസുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്
പൊലീസ്
  • Share this:
കൊച്ചി: മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന കൊച്ചിയിലെ വിവാദകേസിൽ പോലീസ് അന്വേഷണത്തിൽ വീഴ്ച്ചയുണ്ടായതായി ക്രൈംബ്രാഞ്ച്. പൊലീസ് പ്രതിയാക്കിയ ഒൻപതിൽ ഏഴുപേർക്കും കേസുമായി ബന്ധമില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ആദ്യ അന്വേഷണ സംഘത്തിന്റെ നടപടികളില്‍ വീഴ്ചയുണ്ടായി എന്നും കേസ് പുനഃപരിശോധിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തി. എൽഡിഎഫ് സർക്കാർ അധികാരമേറ്റ ആദ്യ നാളുകളിലായിരുന്നു മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണം തട്ടിയെന്ന യുവതിയുടെ പരാതി വിവാദമായത്.

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന യുവതിയുടെ പരാതി എറണാകുളം ജില്ല സിപിഎം നേതൃത്വത്തെ പിടിച്ചുലച്ച സംഭവങ്ങളിലൊന്നായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത ആദ്യ നാളുകളിൽ ആയിരുന്നു ഇത്. ഡിവൈഎഫ്ഐ നേതാവ് കറുകപ്പള്ളി സിദ്ദിഖ് അടക്കമുള്ളവര്‍ക്കെതിരെയായിരുന്നു യുവതിയുടെ പരാതി. കര്‍ശന നടപടിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നിര്‍ദേശം നല്‍കിയതോടെ സിദ്ദിഖ് അടക്കം ഒന്‍പത് പേരെ അറസ്റ്റ്‌ ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഒന്നരമാസത്തിനു ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയവര്‍ മുഖ്യമന്ത്രിക്ക് തന്നെ നല്‍കിയ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ തുടരന്വേഷണമാണ് നിര്‍ണായകമായത്. ഒന്‍പത് പേരെ പ്രതിചേര്‍ത്ത് എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴുപേര്‍ക്കും അതുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി, കൊള്ളയടിച്ചു തുടങ്ങി ആദ്യം ചുമത്തിയ കുറ്റങ്ങളൊന്നും നിലനില്‍ക്കില്ലെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച് തള്ളിക്കളഞ്ഞു.

അന്യായപലിശ ഈടാക്കി, തെറിവിളിച്ചു, തടഞ്ഞുവച്ചു എന്നിങ്ങനെ താരതമ്യേന ഗൗരവം കുറഞ്ഞ, ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് ഇനി കേസില്‍ അവശേഷിക്കുന്നത്. അതും രണ്ട് പ്രതികള്‍ക്കെതിരെ മാത്രം. കറുകപ്പള്ളി സിദ്ദിഖ് അടക്കം മറ്റ് ഏഴുപേരെയും ഒഴിവാക്കി ക്രൈംബ്രാ‍ഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടപടികൾ കഴിഞ്ഞയാഴ്ച കോടതിയില്‍ തുടങ്ങി. ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം സെന്‍ട്രല്‍ സിഐ എ അനന്ത്‌ലാല്‍ വ്യക്തിവിരോധത്താലാണ് കുടുക്കിയതെന്ന് ആരോപിച്ച് കേസില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ വീണ്ടും മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചിരിക്കുകയാണ്. കേസിലെ പരാതിക്കാരിയാകട്ടെ ഒട്ടേറെ തട്ടിപ്പുകേസുകളില്‍പെട്ട് പിന്നീട് അറസ്റ്റിലാകുകയും നിലവില്‍ അന്വേഷണം നേരിടുകയുമാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍