BREAKING- കൂടത്തായി: അറസ്റ്റ് ഉടൻ; ഉറ്റ ബന്ധു കുറ്റം സമ്മതിച്ചെന്ന് സൂചന
കൂടത്തായി റോയിയുടെ മരണത്തിന് കാരണമായ സയനെഡ് എത്തിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞതാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്...
news18-malayalam
Updated: October 5, 2019, 9:34 AM IST

കൂടത്തായിയില്‍ മരിച്ചവര്‍: ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ്, മാത്യു മച്ചാടി, സിലി, അല്‍ഫോന്‍സ
- News18 Malayalam
- Last Updated: October 5, 2019, 9:34 AM IST
കോഴിക്കോട്: കൂടത്തായിയിൽ അടുത്ത ബന്ധുക്കളായ ആറു പേർ സമാനമായ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്നതിന് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മരണപ്പെട്ടവരുടെ ഉറ്റബന്ധുവിനെ ഉടൻ പൊലീസ് അറസ്റ്റ് ചെയ്തേക്കും. പൊലീസ് കസ്റ്റഡിയിലുള്ള ഇവർ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്.
അതിനിടെ കൂടത്തായി റോയിയുടെ മരണത്തിന് കാരണമായ സയനെഡ് എത്തിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. മരിച്ചവരുടെ ബന്ധുവാണ് ഇയാൾ. മുൻ ജ്വല്ലറിക്കാരനായ ഇയാൾ ഉടൻ പിടിയിലാകുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നു. കൂടത്തായി: കൊല്ലപ്പെട്ടയാളിന്റെ സഹോദരൻ കൊലപാതകങ്ങളെന്ന കണ്ടെത്തലിനെതിരെ രംഗത്ത്
കൂടുതൽ ശാസ്ത്രീയ തെളിവുകൾ ലഭ്യമാക്കിയശേഷമായിരിക്കും അറസ്റ്റിലേക്ക് കടക്കുകയെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
അതിനിടെ കൂടത്തായി റോയിയുടെ മരണത്തിന് കാരണമായ സയനെഡ് എത്തിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. മരിച്ചവരുടെ ബന്ധുവാണ് ഇയാൾ. മുൻ ജ്വല്ലറിക്കാരനായ ഇയാൾ ഉടൻ പിടിയിലാകുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നു.
കൂടുതൽ ശാസ്ത്രീയ തെളിവുകൾ ലഭ്യമാക്കിയശേഷമായിരിക്കും അറസ്റ്റിലേക്ക് കടക്കുകയെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.