Swapna Suresh| ആൾമാറാട്ടവും വ്യാജരേഖ ചമയ്ക്കലും; എയർ ഇന്ത്യ സാറ്റ്സ് കേസിൽ സ്വപ്നാ സുരേഷ് രണ്ടാം പ്രതി

എയര്‍ ഇന്ത്യ ഓഫീസറായിരുന്ന സിബുവിനെതിരെ 17 ഓളം സ്ത്രീകളെ ഉപയോഗിച്ച് പീഡന പരാതി നല്‍കിയ സംഭവത്തിലാണ് സ്വപ്ന സുരേഷ് വ്യാജ രേഖ ചമച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പീഡന പരാതി നല്‍കിയ സ്ത്രീകളുടെ ഒപ്പുകള്‍ എല്ലാം സ്വപ്ന തന്നെ വ്യാജമായി ഇടുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: July 19, 2020, 10:36 AM IST
Swapna Suresh| ആൾമാറാട്ടവും വ്യാജരേഖ ചമയ്ക്കലും; എയർ ഇന്ത്യ സാറ്റ്സ് കേസിൽ സ്വപ്നാ സുരേഷ് രണ്ടാം പ്രതി
സ്വപ്ന സുരേഷ്
  • Share this:
തിരുവനന്തപുരം: എയർ ഇന്ത്യാ സാറ്റ്‌സ് കേസില്‍ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എയര്‍ ഇന്ത്യ ഓഫീസറായിരുന്ന സിബുവിനെതിരെ 17 ഓളം സ്ത്രീകളെ ഉപയോഗിച്ച് പീഡന പരാതി നല്‍കിയ സംഭവത്തിലാണ് സ്വപ്ന സുരേഷ് വ്യാജ രേഖ ചമച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പീഡന പരാതി നല്‍കിയ സ്ത്രീകളുടെ ഒപ്പുകള്‍ എല്ലാം സ്വപ്ന തന്നെ വ്യാജമായി ഇടുകയായിരുന്നു.

2016 മാർച്ച്‌ മാസം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബിനോയ്‌ ജേക്കബ് മാത്രമേ പ്രതിയായി ഉണ്ടായിരുന്നുള്ളൂ. 2019ൽ ക്രൈം ബ്രാഞ്ചിലേക്ക് കേസ് മാറിയതിനുശേഷമാണ് സ്വപ്ന സുരേഷിനെ കൂടി പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്. ഹൈക്കോടതി അനുവദിച്ച സമയപരിധി ഈ ജൂലൈ അവസാനത്തോടെ കഴിയും.

ആൾമാറാട്ടം, വ്യാജരേഖ ചമക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്‍ന സുരേഷിൽ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഈ കേസിൽ രണ്ടു തവണ സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തുടരന്വേഷണത്തിനായി ഹാജരാകാൻ വീണ്ടും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിവാകുകയായിരുന്നു. പിന്നീട് സ്വർണകേസിൽ ഉൾപ്പെട്ടുമുങ്ങി.

TRENDING: 'പുകമറയ്‌‌ക്കൊക്കെ ചെറിയ ആയുസ്സേ ഉള്ളൂ'; സത്യങ്ങളും വസ്തുതകളും പുറത്തുവരുമെന്നും മുഖ്യമന്ത്രി [NEWS]പൊടുന്നനെ കോടിക്കണക്കിന് പണം പൊഴിക്കുന്ന നന്മ മരങ്ങൾ; അന്വേഷിക്കാൻ പോലീസിറങ്ങുന്നു [NEWS]പാലത്തായി പീഡനക്കേസ്: ഐ.ജിയെ മാറ്റണം, മുഖ്യമന്ത്രി ഗൗരവം കാണിക്കണം; വിമര്‍ശനവുമായി കാന്തപുരം വിഭാഗം [NEWS]

എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്തതിനുശേഷം അവരുടെ കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്ക് സ്വപ്നയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ശ്രമം.

ഒന്നാം പ്രതിയായ ബിനോയ്‌ ജേക്കബ് സമാനമായ കേസ്സുകളിൽ കൊച്ചി എയർപോർട്ടിലും ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. ഉയർന്ന തസ്തികളിൽ ജോലി സമ്പാദിക്കുവാൻ സ്വപ്ന സുരേഷിനെ പോലെ ബിനോയ്‌ ജേക്കബും വ്യാജബിരുദ സർട്ടിഫിക്കേറ്റുകൾ ഉണ്ടാക്കിയതായി ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ഈ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ വിവിധ തലങ്ങളിലേക്ക് ക്രൈം ബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുകയാണ്.
Published by: Rajesh V
First published: July 19, 2020, 10:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading