• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ലൈംഗിക ആരോപണത്തില്‍ വൈദികര്‍ക്കെതിരെ കേസെടുക്കില്ല


Updated: June 29, 2018, 8:16 PM IST
ലൈംഗിക ആരോപണത്തില്‍ വൈദികര്‍ക്കെതിരെ കേസെടുക്കില്ല

Updated: June 29, 2018, 8:16 PM IST
കൊച്ചി: ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യില്ല.

ആരോപണമുന്നയിച്ച സ്ത്രീ പരാതിയുമായി രംഗത്തെത്തിയാല്‍ മാത്രം കേസെടുത്താല്‍ മതിയെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

അതുകൊണ്ടു തന്നെ ഇപ്പോള്‍ ആരോപണത്തില്‍ വസ്തുത ഉണ്ടോയെന്ന പ്രാഥമിക അന്വേഷണം മാത്രം നടത്താനാണ് തീരുമാനം. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
Loading...

വൈദികര്‍ക്കെതിരെ ആരോപണമുന്നയിച്ച് യുവതിയുടെ ഭര്‍ത്താവ് മാത്രമാണ് രംഗത്തെത്തിയത്. ഇയാള്‍ സഭയ്ക്കാണ് പരാതി നല്‍കിയത്. ഈ സാഹചര്യത്തില്‍ യുവതി പരാതി നല്‍കിയാല്‍ മാത്രമെ കേസ് നിയമപരമായി നിലനില്‍ക്കൂ.

അതിനാല്‍ തല്‍ക്കാലം പ്രഥമിക അന്വേഷണം നടത്തി സഭാ കമ്മീഷനു മുന്നില്‍ തെളിവെടുപ്പിനെത്തിയവരുടെ മൊഴിയെടുത്ത് ആരോപണത്തില്‍ വസ്തുത ഉണ്ടോയെന്നു മാത്രമാകും പരിശോധിക്കുക.

ഇതിനിടെ പരാതിയുമായി യുവതി രംഗത്തെത്തിയാല്‍ വൈദികര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റുള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്കു കടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍