നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • FIRST ON NEWS18: കൂടത്തായിയിൽ കൂടുതൽ മരണങ്ങൾ; റോയിയുടെ സുഹൃത്ത് ബിച്ചുണ്ണിയുടെ മരണവും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

  FIRST ON NEWS18: കൂടത്തായിയിൽ കൂടുതൽ മരണങ്ങൾ; റോയിയുടെ സുഹൃത്ത് ബിച്ചുണ്ണിയുടെ മരണവും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

  ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്‍റെ സുഹൃത്തായിരുന്ന ബിച്ചുണ്ണി മിക്കപ്പോഴും അവരുടെ വീട്ടിൽ പോകാറുണ്ടായിരുന്നു.

  jolly

  jolly

  • Share this:
   കോഴിക്കോട്: കൂടത്തായിയിൽ കൂടുതൽ മരണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം. ജോളിയുടെ അയൽവാസിയായ ബിച്ചുണ്ണിയുടെ മരണത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്‍റെ സുഹൃത്തായിരുന്ന ബിച്ചുണ്ണി മിക്കപ്പോഴും അവരുടെ വീട്ടിൽ പോകാറുണ്ടായിരുന്നു.

   റോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ ആളായിരുന്നു ബിച്ചുണ്ണി. രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് ബിച്ചുണ്ണി മരിച്ചതെന്ന് സഹോദരീ ഭർത്താവ് പറഞ്ഞു. പ്ലംബർ തൊഴിലാളിയായിരുന്നു ബിച്ചുണ്ണി. ബിച്ചുണ്ണിയുടെ മരണവും അന്വേഷണ പരിധിയിലുള്ളതാണെന്ന് കോഴിക്കോട് റൂറൽ എസ് പി വ്യക്തമാക്കി.

   പെൺകുട്ടികളോട് വെറുപ്പ്; കുടുംബത്തിലെ കുട്ടികളെ കൊല്ലാൻ ശ്രമിച്ചു; ഒന്നിലേറെ തവണ ഗർഭഛിദ്രം നടത്തിയെന്ന് ജോളിയുടെ മൊഴി

   അതേസമയം കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഷാജുവിന്റെ പിതാവ് സക്കറിയ ഉൾപ്പെടെ ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കി.ജോളിയുടെയും ഷാജുവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സക്കറിയയെ ചോദ്യം ചെയ്യുക. എൻഐടിയിലെ ജോളിയുടെ സുഹൃത്തുക്കൾ, കൂടത്തായിയിൽ ജോളിയെ സഹായിച്ചവരുൾപ്പെടെ ചോദ്യം ചെയ്യുന്നവരുടെ പട്ടികയിൽ നിരവധി പേരുണ്ട്.
   First published:
   )}