HOME » NEWS » Crime »

ദേവികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയെന്ന് ഡിജിപി

ശരീരത്തിൽ മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ലെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അസ്വാഭാവികമായി ഒന്നും കണ്ടത്തിയിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു

News18 Malayalam | news18-malayalam
Updated: June 6, 2020, 6:16 PM IST
ദേവികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയെന്ന് ഡിജിപി
News18 Malayalam
  • Share this:
മലപ്പുറം: വളാഞ്ചേരിയില്‍ ദേവിക എന്ന പെണ്‍കുട്ടി തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതാണിത്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

വളാഞ്ചേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ഇതെന്നുമായിരുന്നു ആരോപണം ഉയർന്നത്. ദേവികയുടെ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ദേവികയുടെ പോസ്റ്റുമോർട്ടം നടന്നത്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിനൊപ്പം രാസ പരിശോധന ഫലം ഉൾപ്പടെ പുറത്തുവന്ന ശേഷമായിരിക്കും ദേവികയുടെ മരണം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളു.
TRENDING:Unlock 1.0| ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; ​ഒരേസ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം [NEWS]Dawood Ibrahim | കോവിഡ് ബാധിച്ച് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചതായി അഭ്യൂഹം [NEWS]ഇനി പഠിക്കാൻ നമിതക്ക് പുരപ്പുറത്തു കയറേണ്ട; വീട്ടിനുള്ളിൽ 4G സേവനമൊരുക്കി ജിയോ [NEWS]
ശരീരത്തിൽ മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ലെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അസ്വാഭാവികമായി ഒന്നും കണ്ടത്തിയിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. തീപ്പൊള്ളലേറ്റ് മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന്‍ – ഷീബ ദമ്പതികളുടെ മകളാണ് ദേവിക.

വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് ഇന്നലെയാണ് കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.
Published by: Anuraj GR
First published: June 6, 2020, 6:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories