നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • എസ് എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് ക്രമക്കേട്; വെള്ളാപ്പള്ളിയെ വീണ്ടും ചോദ്യം ചെയ്തു

  എസ് എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് ക്രമക്കേട്; വെള്ളാപ്പള്ളിയെ വീണ്ടും ചോദ്യം ചെയ്തു

  കൊല്ലം എസ്എൻ കോളേജിലെ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച ഒരു കോടിയലധികം രൂപയിൽ നിന്ന്, 55 ലക്ഷം സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയെന്നാണ് കേസ്. എന്നാൽ ഈ തുക തിരികെ എസ്എൻ ട്രസ്റ്റിൽ അടച്ചുവെന്നും സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്നുമാണ് വെള്ളാപ്പള്ളി മൊഴി നൽകിയത്

  എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

  എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

  • Share this:
  ആലപ്പുഴ: കൊല്ലം എസ്എൻ കോളേജ് സുവർണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ് എൻ ഡി പി  ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി ആയിരുന്നു ചോദ്യം ചെയ്യൽ. ആഘോഷ ഫണ്ടിൽ നിന്ന് വകമാറ്റിയ 55 ലക്ഷം രൂപ തിരികെ എസ്എൻ ട്രസ്റ്റിൽ  അടച്ചിട്ടുളളതായി വെള്ളപ്പള്ളി മൊഴി നൽകി.

  കൊല്ലം എസ്എൻ കോളേജിലെ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച ഒരു കോടിയലധികം രൂപയിൽ നിന്ന്, 55 ലക്ഷം സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയെന്നാണ് കേസ്. എന്നാൽ ഈ തുക തിരികെ എസ്എൻ ട്രസ്റ്റിൽ അടച്ചുവെന്നും സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്നുമാണ് വെള്ളാപ്പള്ളി മൊഴി നൽകിയത്. കണിച്ചുകുളങ്ങരയിലെ വസതിയിൽ  ക്രൈം ബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യൽ രണ്ടര മണിക്കൂർ നീണ്ടു. പണം തിരികെ നൽകിയതിൻ്റെ തെളിവുകൾ ഹാജരാക്കാൻ വെള്ളാപ്പള്ളിക്ക് ചൊവ്വാഴ്ച വരെ ക്രൈംബ്രാഞ്ച് സമയം നൽകി.

  Also Read- Golden Jubilee Fund Scam | സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

  അതേസമയം, പണം തിരികെ അടച്ചാലും കുറ്റം നിലനിൽക്കുമെന്നാണ് അന്വേഷണസംഘംത്തിൻ്റെ വിലയിരുത്തൽ. പൊതുജനങ്ങളിൽ നിന്ന് പിരിച്ച പണമാണ് ആഷോഷകമ്മിറ്റി ചെയർമാനായിരുന്ന വെള്ളാപ്പള്ളി നടേശൻ വകമാറ്റിയത്. പണാപഹരണം, വിശ്വാസ വഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
  TRENDING:എട്ടു വര്‍ഷങ്ങള്‍ തുടർച്ചയായി കിരീടം; ഒമ്പതാം കിരീടമെന്ന റെക്കോഡ് നേടാനാവാതെ ആര്‍ട്ടുറോ വിദാല്‍[NEWS]Gold Smuggling | ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി[NEWS]ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഹോട്ട് ചിത്രങ്ങളുടെ കുത്തൊഴുക്കോ? ത്രസിപ്പിക്കുന്ന രംഗങ്ങളുമായി 'ഡേർട്ടി ഹരി'[PHOTOS]
  2004 ൽ തുടങ്ങിയ കേസിൽ, ഒടുവിൽ ഹൈക്കോടതി നി‍‍ർദേശപ്രകാരമാണ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ഷാജി സുഗണൻ നേരത്തെ ക്രൈംബ്രാഞ്ചിൽ ആയിരുന്നുവെങ്കിലും ഇപ്പോൾ വിജിലൻസിൽ ആണ്. അദ്ദേഹത്തിന് കുറ്റപത്രം സമർപ്പിക്കാനാകുമോയെന്ന കാര്യത്തിൽ നിയമതടസമുണ്ട്. നിയമോപദേശം കിട്ടിയ ശേഷം ബുധനാഴ്ച തന്നെ കൊല്ലം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
  Published by:Anuraj GR
  First published:
  )}