നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മൂന്നു വർഷം മുമ്പ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന സംശയത്തിൽ നിർണായക വഴിത്തിരിവ്

  മൂന്നു വർഷം മുമ്പ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന സംശയത്തിൽ നിർണായക വഴിത്തിരിവ്

  ഉത്തരമേഖല ക്രൈംബ്രാഞ്ച് ഐജി ഇ.ജെ ജയരാജിന്‍റെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: കത്തിക്കരിഞ്ഞ നിലയില്‍ മൂന്നുവര്‍ഷം മുമ്പ് കണ്ടെത്തിയ മൃതദേഹം കൊലപാതകമാണെന്ന സംശയത്തില്‍ ക്രൈംബ്രാഞ്ച്. ഉത്തരമേഖലാ ഐജി ഇ.ജെ ജയരാജിന്‍റെ നേതൃത്വത്തില്‍ അന്വേഷണസംഘം പോലൂരില്‍ പരിശോധന നടത്തി. കൊല്ലപ്പെട്ടയാളെക്കുറിച്ച് സൂചന ലഭിച്ചതായി ക്രൈംബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കി. 2017ലാണ് പോലൂര്‍ ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 2018ല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസാണ് നിർണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നത്.

  ഉത്തരമേഖല ക്രൈംബ്രാഞ്ച് ഐജി ഇ.ജെ ജയരാജിന്‍റെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. മണാശ്ശേരിയില്‍ അമ്മയെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബിര്‍ജുവിന്‍റെ പിതാവിന്‍റെ പേരിലുണ്ടായിരുന്ന സ്ഥലത്താണ് മൂന്നുവര്‍ഷം മുമ്പ് മൃതദേഹം കണ്ടെത്തിയത്. 40 വയസുള്ള പുരുഷനാണ് കൊല്ലപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് ഉത്തരമേഖലാ ഐജി ഇ.ജെ ജയരാജ് പറഞ്ഞു.

  പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

  കൂടുതല്‍ ശാസ്ത്രീയപരിശോധന നടന്നു വരികയാണന്നും കൊലപാതകത്തില്‍ ബിര്‍ജുവിന് പങ്കില്ലെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. ആദ്യമായി മൃതദേഹം കണ്ട മഠത്തില്‍ വാസുദേവന്‍റെ സാന്നിധ്യത്തിലായിരുന്നു സ്ഥലത്ത് പരിശോധന.
  രാത്രി ഏഴരയോടെ കനത്ത മഴയുള്ളപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയതെന്ന് കേസിലെ പ്രധാനസാക്ഷി മഠത്തില്‍ വാസുദേവന്‍ പറഞ്ഞു. തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പറമ്പില്‍ കൊണ്ടിട്ടതാകാമെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
  Published by:Joys Joy
  First published:
  )}