• HOME
  • »
  • NEWS
  • »
  • crime
  • »
  • PSC Exam Fraud| പി.എസ്.സി പരീക്ഷാ തട്ടിപ്പ്: SFI നേതാക്കളെ സഹായിച്ച പൊലീസുകാരനെ വിചാരണ ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്

PSC Exam Fraud| പി.എസ്.സി പരീക്ഷാ തട്ടിപ്പ്: SFI നേതാക്കളെ സഹായിച്ച പൊലീസുകാരനെ വിചാരണ ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്

എസ്എപി ക്യാമ്പിലെ പൊലീസുകാരനായിരുന്ന ഗോകുലിന് എതിരെയാണ് നീക്കം. പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ക്ക് പി.എസ്.സി പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ വഴി ഉത്തരങ്ങള്‍ അയച്ചത് എസ്എപി ക്യാമ്പലിലെ പൊലീസുകാരനായ ഗോകുലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

  • Share this:
    തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ (SFI) നേതാക്കള്‍ പി.എസ്.സി പരീക്ഷയില്‍ തട്ടിപ്പ് (PSC Exam Fraud) നടത്തിയ സംഭവത്തില്‍ സഹായം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യാന്‍ സര്‍ക്കാരിനോട് അനുമതി തേടി ക്രൈംബ്രാഞ്ച് (Crime Branch). എസ്എപി ക്യാമ്പിലെ പൊലീസുകാരനായിരുന്ന ഗോകുലിന് എതിരെയാണ് നീക്കം. പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ക്ക് പി.എസ്.സി പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ വഴി ഉത്തരങ്ങള്‍ അയച്ചത് എസ്എപി ക്യാമ്പലിലെ പൊലീസുകാരനായ ഗോകുലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ സംഭവത്തിലാണ് ഇപ്പോള്‍ നടപടി. കേസിന് പിന്നാലെ നടപടി നേരിട്ട ഗോകുല്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

    പി.എസ്‌.സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കിടെ ആയിരുന്നു ക്രമക്കേട് നടന്നത്. യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസില്‍ പിടിയിലായ പ്രതികള്‍ പി.എസ്‌.സി റാങ്ക് പട്ടികയില്‍ മുന്‍ നിരയില്‍ ഉണ്ടെന്ന സംഭവത്തില്‍ നടത്തിയ അന്വേഷണമാണ് വലിയ ക്രമക്കേട് കണ്ടെത്തിയത്. സ്മാര്‍ട്ട് വാച്ചും മൊബൈല്‍ ഫോണും ഉപയോഗിച്ചായിരുന്നു യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയതെന്നും ഇതിന് പല ഘട്ടങ്ങളിലായി ഇവര്‍ക്ക് സഹായം ലഭിച്ചെന്നുമായിരുന്നു കണ്ടെത്തല്‍.

    Also Read- Accident| സ്കൂട്ടറിൽ ചരക്കുലോറി ഇടിച്ച് ഇരട്ട സഹോദരങ്ങൾ മരിച്ചു; ശരീരത്തിലൂടെ ലോറി കയറിയിറങ്ങി

    പ്രതികളുടെ സുഹൃത്തായിരുന്നു പൊലീസുകാരന്‍ ഗോകുല്‍. പരീക്ഷയ്ക്കിടെ ചോദ്യ പേപ്പര്‍ ഫോട്ടോയെടുത്ത് പ്രതികള്‍ പൊലീസുകാരന്‍ ഗോകുലിന് അയച്ച് കൊടുക്കുകയും. ഗോകുലും മറ്റ് രണ്ട് സുഹൃത്തുക്കളുമായ സഫീറും പ്രവീണും ഉത്തരങ്ങള്‍ പ്രതികളുടെ സ്മാര്‍ട്ട് വാച്ചിലേക്ക് തിരിച്ചയക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.

    2018 ഓഗസ്റ്റ് എട്ടിനായിരുന്നു പരീക്ഷ. ഗോകുല്‍ അന്നേദിവസം ജോലിക്കായി ഹാജരായിരുന്നില്ല. എന്നാല്‍ ഗോകുല്‍ ജോലിക്ക് ഹാജരായെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടന്നു.ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ ചേര്‍ന്ന് ഡ്യൂട്ടി രജിസ്റ്റര്‍ തിരുത്തുകയായിരുന്നു. ഈ സംഭവത്തില്‍ വ്യാജ രേഖയുണ്ടാക്കിയതിന് ഗോകുലുള്‍പ്പടെ നാലു പൊലീസുകാര്‍ക്കെതിരെ മറ്റൊരും കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷെ സാധാരണ നടത്തുന്ന ഒരു ക്രമീകരണമാണ് നടത്തിയതെന്നും ബോധപൂർവ്വം കുറ്റകൃത്യത്തിൽ ഈ പൊലീസുകാർ പങ്കാളികളല്ലെന്നും ചൂണ്ടികാട്ടി പൊലീസ് സംഘടന ഡിജിപിയെ സമീപിച്ചു. ഇത് പരിഗണിച്ച് ഇവരെ ഒഴിവാക്കാനുള്ള ശ്രമം നടക്കുകയാണ്.

    Also Read- Found Dead| പട്ടാമ്പി പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

    പ്രതിയാക്കപ്പെട്ട ഒരു പൊലീസുകാരൻ ഇന്ന് എസ്ഐയാണ്. മറ്റ് രണ്ടു പൊലീസുകാർ എആർ ക്യാമ്പലിലേക്കും മാറി. ഈ രണ്ട് പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചശേഷം സാക്ഷിയാക്കാനാണ് നീക്കം. നേരത്തെ റിമാൻഡ് ചെയ്യപ്പെട്ട ഗോകുല്‍ ഇപ്പോൾ സസ്പെൻഷനിലാണ്. പരീക്ഷ ഹാളിൽ മേൽനോട്ട വീഴ്ച വരുത്തിയതിന് മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെയും പ്രതിചേർത്തിരുന്നു. ഇവരെയും പ്രതിസ്ഥാനത്തുനിന്നും മാറ്റി സാക്ഷിയാക്കിയിട്ടുണ്ട്. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു കേസുണ്ടായി രണ്ടര വർഷം കഴിഞ്ഞിട്ടും ഇതുവരെ കുറ്റപത്രം കൊടുത്തിട്ടില്ല. നസീമും ശിവരഞ്ജിത്തും അടക്കമുള്ള പ്രതികൾ ജാമ്യത്തിലാണ്.
    Published by:Rajesh V
    First published: