നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാലത്തായി പീഡനക്കേസിൽ ഭാഗിക കുറ്റപത്രം; ലൈംഗികാതിക്രമം തെളിയിക്കാൻ തുടരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്

  പാലത്തായി പീഡനക്കേസിൽ ഭാഗിക കുറ്റപത്രം; ലൈംഗികാതിക്രമം തെളിയിക്കാൻ തുടരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്

  നിലവിൽ ജുവനൈൽ ജസ്റ്റീസ് ആക്റ്റ് പ്രകാരമുള്ള വകുപ്പുകൾ മാത്രമാണ് ക്രൈംബ്രാഞ്ച് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

  Rape-Child-Minor-Crime

  Rape-Child-Minor-Crime

  • Share this:
  കണ്ണൂർ: ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി പീഡനകേസിൽ ഭാഗിക കുറ്റപത്രവുമായി ക്രൈംബ്രാഞ്ച്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നു തെളിയിക്കാൻ തുടരന്വേഷണം ആവശ്യമാണെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. തലശേരി പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കണ്ണൂർ പാലത്തായിൽ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവ് കൂടിയായ അധ്യപകൻ പീഡിപ്പിച്ചെന്നാണ് പരാതി.

  കേസിൽ പോക്സോ വകുപ്പുകൾ ചുമത്താൻ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. നിലവിൽ ജുവനൈൽ ജസ്റ്റീസ് ആക്റ്റ് പ്രകാരമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

  കേസിൽ പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പത്മരാജനെ നിലവിൽ കോടതി റിമാൻഡിലാണ്. സ്കൂളിലെ കുട്ടികളെ അധ്യാപകൻ കൂടിയായ പത്മരാജൻ ശാരീരികമായി ഉപദ്രവിച്ചതിന് ക്രൈം ബ്രാഞ്ചിന്  തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ നാലാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചോ എന്ന് വ്യക്തമാകുന്നതിന് തുടരന്വേഷണം വേണമെന്നും ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി മധുസൂദനൻ സമർപ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നു.
  TRENDING:സ്വർണക്കടത്ത് പ്രതികൾ ഫോണിൽ വിളിച്ചവരുടെ പട്ടികയിൽ മന്ത്രി കെ.ടി ജലീലും ശിവശങ്കറും [NEWS]സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് [NEWS] സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു [NEWS]
  കുട്ടിയുടെ മൊഴിയിലുള്ള വൈരുധ്യം ഒഴിവാക്കുന്നതിന് വിദഗ്ധരുടെ സഹായം ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. സംഭവത്തിത്തെ തുടർന്നുള്ള മാനസീക സങ്കർഷമാവാം മൊഴികളിലെ വൈരുദ്ധ്യത്തിന് കാരണം. ഇത് പരിഹരിക്കാൻ കൗൺസിലിംഗ്  വിദഗ്ദ്ധരുടെ സഹായത്തോടെ കഴിയുമെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു.

  കഴിഞ്ഞ മാർച്ച് 18 ന് പെൺകുട്ടിയുടെ രഹസ്യമൊഴി മട്ടന്നൂർ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. അധ്യാപകൻ വ്യത്യസ്ത ദിവസങ്ങളിലായി മൂന്നുതവണ പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി മൊഴി നൽകിയിരുന്നു.
  Published by:Aneesh Anirudhan
  First published:
  )}