സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; തട്ടിപ്പിന് വ്യാജ രസീതും സീലുകളും നിർമ്മിച്ചു
സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; തട്ടിപ്പിന് വ്യാജ രസീതും സീലുകളും നിർമ്മിച്ചു
67 ലക്ഷത്തി 70000 രൂപയാണ് വിഷ്ണുപ്രസാദ് തട്ടിയെടുത്തത്. എന്നാൽ ഈ തുക കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച്
Finally chargesheet submitted in the flood fund fraud case | പ്രളയഫണ്ട് തട്ടിപ്പ്: വിഷ്ണുപ്രസാദ് പ്രതിയായ കേസിൽ കുറ്റപത്രം; സിപിഎം നേതാക്കൾ ഉൾപ്പെട്ട ആദ്യകേസിൽ ആറുമാസം പിന്നിട്ടിട്ടും കുറ്റപത്രമില്ല
കൊച്ചി: എറണാകുളം ജില്ലയിൽ സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസിൽ തട്ടിപ്പിന് ഉപയോഗിച്ച സീലും രസീതും വ്യാജമായി നിർമ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.
അതേസമയം പ്രളയഫണ്ടിൽനിന്ന് തട്ടിയെടുത്ത പണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. ഈ തുക കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നു. കളക്ടറേറ്റിലെ മുൻ ജീവനക്കാരനായ വിഷ്ണുപ്രസാദ് പ്രതിയായ രണ്ടാമത്തെ കേസിൽ ഇന്നലെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
ഉയർന്ന തുകയുടെ സഹായം ലഭിക്കാൻ ആദ്യം ലഭിച്ച സഹായം തിരിച്ചടക്കണമെന്നാണ് വിഷ്ണുപ്രസാദ് ഗുണഭോക്താക്കളോട് പറഞ്ഞത്. കൂടുതൽ തുക ലഭ്യമാകുമെന്നു തെറ്റിദ്ധരിച്ചാണ് ഇവർ തുക തിരിച്ചടച്ചത്. പ്രളയ ഫണ്ട് രണ്ടാം തട്ടിപ്പിന് തുടക്കം ഇതായിരുന്നു. പണം തട്ടിയെടുക്കാൻ വ്യാജ രസീതും സീലുകളും വിഷ്ണുപ്രസാദ് നിർമിച്ചെടുത്തുവെന്നും കുറ്റപത്രത്തിൽ ചൂണ്ടി കാണിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.