നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കരുണ: സ്പോൺസർഷിപ്പ് തുക ലഭിച്ചോ? ആഷിക് അബുവിൻ്റെയും ബിജിബാലിൻ്റെയും അക്കൗണ്ടുകൾ പരിശോധിക്കും

  കരുണ: സ്പോൺസർഷിപ്പ് തുക ലഭിച്ചോ? ആഷിക് അബുവിൻ്റെയും ബിജിബാലിൻ്റെയും അക്കൗണ്ടുകൾ പരിശോധിക്കും

  Karuna Musical Night Row | സ്പോൺസർഷിപ്പായി പണം സ്വകാര്യ അക്കൗണ്ടിലേക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് പരിശോധന. ഫ്രീ പാസുകളും പരിശോധിക്കും

  News18

  News18

  • Share this:
  കൊച്ചി: കരുണ സംഗീത പരിപാടിയിലെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് സംഘാടകരായ ആഷിക് അബുവിൻ്റെയും ബിജിബാലിൻ്റെയും അടക്കം അക്കൗണ്ടുകൾ അന്വേഷണ സംഘം പരിശോധിക്കുന്നു. സ്പോൺസർഷിപ്പിനായി തുക സ്വകാര്യ അക്കൗണ്ടിലേക്ക് ലഭിച്ചിട്ടുണ്ടോയെന്ന് അറിയാനാണിത്. ഫ്രീ പാസുകളുടെ കണക്കും പരിശോധിക്കും.

  കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൻ കൊച്ചിയിൽ നടത്തിയ കരുണ സംഗീത നിശയ്ക്കെതിരെ സാമ്പത്തിക ആരോപണം ഉയർന്നതിനെത്തുടർന്നായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്. പരാതിക്കാരനായ സന്ദീപ് വാര്യർ,  കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പ്രതിനിധികൾ എന്നിവരിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിരുന്നു.

  Read Also: പിരിഞ്ഞുകിട്ടിയത് 6.22 ലക്ഷം, ചെലവ് 23 ലക്ഷം; ദുരിതാശ്വാസ നിധിയിലേക്ക് നൽകാത്തതിന് വിശദീകരണവുമായി 'കരുണ' സംഘാടകർ

  ടിക്കറ്റ് വിൽപ്പനയിലൂടെ 7, 74, 500 രൂപയാണ് ലഭിച്ചത്. നികുതി കുറച്ച് ആറര ലക്ഷം രൂപയാണ് അടച്ചതെന്നും കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് രേഖകളും സംഘാടകർ അന്വേഷണ സംഘം കൈമാറിയിരുന്നു. സംഗീത നിശയുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പ് ഇനത്തിൽ തുക സ്വകാര്യ അക്കൗണ്ടുകളിലേക്ക് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

  Read Also: കരുണ സംഗീതനിശ: സംഘാടകരുടെ അക്കൗണ്ട് പരിശോധിക്കുന്നു

  അക്കൗണ്ട് വിവരങ്ങൾ നൽകണമെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പ്രസിഡൻ്റ് ബിജിബാൽ, ജനറൽ സെക്രട്ടറി ഷഹബാസ് അമൻ, ഭാരവാഹികളായ ആഷിക് അബു, റിമ കല്ലിങ്കൽ തുടങ്ങിയവരോട് ആവശ്യപ്പെടും. സൗജന്യ പാസുകളുടെ വിവരങ്ങളും പരിശോധിക്കും.

  സംഗീത നിശയിൽ 4000 പേരാണ് പങ്കെടുത്തത്. ഇതിൽ 3000 പേരും സൗജന്യമായാണ് കണ്ടെതെന്നാണ് സംഘാടകർ നൽകിയ വിശദീകരണം. ഈ സാഹചര്യത്തിലാണ് സൗജന്യ പാസുകളെക്കുറിച്ചും പരിശോധിക്കുന്നത്.
  First published: