• HOME
  • »
  • NEWS
  • »
  • crime
  • »
  • നയനസൂര്യയുടെ മരണസമയത്തെ വസ്ത്രങ്ങൾ ഫൊറൻസിക് ലാബിലുണ്ടോയെന്ന് വ്യക്തമാകാൻ ക്രൈംബ്രാഞ്ച് കത്ത് നൽകും

നയനസൂര്യയുടെ മരണസമയത്തെ വസ്ത്രങ്ങൾ ഫൊറൻസിക് ലാബിലുണ്ടോയെന്ന് വ്യക്തമാകാൻ ക്രൈംബ്രാഞ്ച് കത്ത് നൽകും

നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് ഇവയെല്ലാം ഫൊറൻസിക് ലാബിലുണ്ടോയെന്ന് വ്യക്തമാകാനാണ് ക്രൈംബ്രാഞ്ച് നാളെ കത്ത് നൽകുന്നത്.

  • Share this:

    തിരുവനന്തപുരം: സിനിമ സംവിധായിക നയനസൂര്യയുടെ മരണസമയത്തെ വസ്ത്രങ്ങൾ ഫൊറൻസിക് ലാബിലുണ്ടോയെന്ന് വ്യക്തമാകാൻ ക്രൈംബ്രാഞ്ച് കത്ത് നൽകും.ആര്‍ഡിഒ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാൻ നൽകിയ നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് ഇവയെല്ലാം ഫൊറൻസിക് ലാബിലുണ്ടോയെന്ന് വ്യക്തമാകാനാണ് ക്രൈംബ്രാഞ്ച് നാളെ കത്ത് നൽകുന്നത്.

    Also read-നയന സൂര്യന്‍റെ മരണം തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും

    2019 ഫെബ്രുവരി മാസത്തിൽ തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിലെ ഫ്ലാറ്റിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത കൂടിയത്.

    Published by:Sarika KP
    First published: