യുവസംവിധായക നയന സൂര്യന്റെ (Nayana Sooryan) മരണം കൊലപാതകമെന്ന് ദുരൂഹതയുയർന്ന സാഹചര്യത്തിൽ അന്വേഷണം ആരംഭിക്കാൻ ക്രൈം ബ്രാഞ്ച്. 2019 ഫെബ്രുവരി മാസത്തിൽ തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിലെ ഫ്ലാറ്റിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എഡിജിപി എം.ആർ. അജിത്ത് കുമാറിന്റെ നിർദേശ പ്രകാരമാണ് നടപടി. മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും നയനയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് നയനയുടെ സുഹൃത്തുക്കളുടെ പക്കലെത്തിയപ്പോഴാണ് കണ്ടെത്തലുകൾ മരണം കൊലപാതകമാകാം എന്ന സംശയം ഉടലെടുത്തത്. ഇതിനു പിന്നാലെ മാധ്യമറിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
അസ്വാഭാവികമരണത്തിന് കേസെടുത്ത് മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കേസ് എങ്ങുമെത്തിയില്ല.
കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സംവിധായക സഹായിയായി ഏറെക്കാലം പ്രവർത്തിച്ച നയന, ‘ക്രോസ്സ്റോഡ്’ എന്ന ആന്തോളജി സിനിമയിലെ ‘പക്ഷിയുടെ മനം’ എന്ന സെഗ്മെന്റ് സംവിധാനം ചെയ്തിരുന്നു.
Summary: Crime branch to probe the death of director Nayana Sooryan. She was found dead at the residence in Thiruvananthapuram on February 2019
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.